ബനിഹല്‍: മൂന്നുവയസ്സുകാരിയെ അയല്‍വാസിയായ 18കാരന്‍ ബലാത്സംഗം ചെയ്തു. ബുധനാഴ്ച ജമ്മു കശ്മീരിലെ രമ്പന്‍ ജില്ലയിലാണ് സംഭവം. പ്രതി പവന്‍ സിങിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതിക്കെതിരെ പോക്‌സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. വീടിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പവന്‍ എടുത്തു കൊണ്ടു പോയ സ്വന്തം മുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കരച്ചില്‍ കേട്ട് കുട്ടിയുടെ അമ്മ ഓടിയെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.