Asianet News MalayalamAsianet News Malayalam

സമ്പന്ന ബിസിനസ് കുടുംബത്തിലെ ഇളമുറക്കാര്‍; പ്രധാന പണി പണംതട്ടാന്‍ 'സെക്സ് ബ്ലാക്ക് മെയില്‍'

ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി അത് കാട്ടി ഭീഷണിപ്പെടുത്തിയ പണം തട്ടിയ വന്‍ ബിസിനസ് കുടുംബത്തിലെ അംഗങ്ങള്‍ പിടിയില്‍. 2013ല്‍ തുടങ്ങി കുറ്റകൃത്യങ്ങളില്‍ സഹായിയായ ഇവരുടെ ജോലിക്കാരനും പിടിയിലായിട്ടുണ്ട്. 

Two Kolkata business scions held sex clips of 182 women seized
Author
Kolkata, First Published Jan 31, 2020, 8:26 AM IST

കൊല്‍ക്കത്ത: ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി അത് കാട്ടി ഭീഷണിപ്പെടുത്തിയ പണം തട്ടിയ വന്‍ ബിസിനസ് കുടുംബത്തിലെ അംഗങ്ങള്‍ പിടിയില്‍. 2013ല്‍ തുടങ്ങി കുറ്റകൃത്യങ്ങളില്‍ സഹായിയായ ഇവരുടെ ജോലിക്കാരനും പിടിയിലായിട്ടുണ്ട്. മൂന്ന് മാസം നീണ്ട അന്വേഷണത്തില്‍ ഇതുവരെ 182 സ്ത്രീകളുടെ ലൈംഗിക ദൃശ്യങ്ങള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തു.

ആദിത്യാ അഗര്‍വാള്‍, അനീഷ് ലോഹാരുക എന്നിവരും ഇവരുടെ ജീവനക്കാരന്‍ കൈലാഷ് യാദവുമാണ് പിടിയിലായത്. ഇരയായ ഒരാളില്‍ നിന്നും പത്തുലക്ഷം ആവശ്യപ്പെട്ടെന്ന കേസിലാണ് ഇവര്‍ കുടുങ്ങിയത്. ഇവരെ കോടതി പോലീസ് കസ്റ്റഡിയിലേക്ക് അയച്ചു. രാജ്യം മുഴൂവന്‍ പടര്‍ന്നു കിടക്കുന്ന ഒരു മൊത്ത വില്‍പ്പന വ്യാപാര കമ്പനി സ്വന്തമായുള്ള അഗര്‍വാള്‍ കുടുംബത്തിലെ അംഗമാണ് ഒരാള്‍. എന്നാല്‍ സംഭവത്തില്‍ അനീഷ് കുടുങ്ങിയതാണെന്നാണ് ലോഹാരുക കുടുംബം ആരോപിക്കുന്നത്. 

രണ്ടുപേരെയും അറസ്റ്റ് ചെയ്തതായി പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും ഒരു യുവതിയോടൊപ്പം ചേര്‍ന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. പ്രതികളില്‍ ഒരാളായ ലോഹാരുകയുടെ ലാപ്‌ടോപ്പില്‍ നിന്നും കിട്ടിയ ഫയലുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. 

ഇതിലെ ഒരു ഫോള്‍ഡറില്‍ നിന്നും 182 ക്‌ളിപ്പുകളാണ് കിട്ടിയത്. ഓരോന്നിലും വ്യത്യസ്ത യുവതികളുമായാണ് ഇവര്‍ ശാരീരിക ബന്ധം പുലര്‍ത്തുന്നത്. 2013 മുതലുള്ള ക്‌ളിപ്പുകള്‍ ഇതിലുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇവരുടെ സംഘത്തിലേക്ക് ലോഹാരുകയുടെ വീട്ടു ജോലിക്കാരനായ യാദവ് കടന്നുവരുന്നത്. പണം നല്‍കാന്‍ കൂട്ടാക്കാത്ത സ്ത്രീകളെ വിളിച്ച് വീഡിയോകള്‍ പുറത്തു വിടുമെന്ന്  ഭീഷണിപ്പെടുത്തുന്ന പരിപാടിയാണ് യാദവ് ചെയ്തിരുന്നത്. 

രണ്ടു പ്രതികളും നേരത്തേ തന്നെ സ്ഥലം തീരുമാനിച്ച രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ക്യാമറയും ഘടിപ്പിച്ച ശേഷമാണ് യുവതികളെ വിളിച്ചു വരുത്തുക. അതിന് ശേഷം ലൈംഗിക രംഗങ്ങള്‍ ക്യാമറയിലാക്കും. ചിത്രീകരിച്ച രംഗങ്ങളുടെ വീഡിയോ സൂക്ഷിക്കാനുള്ള ഡേറ്റാ ബാങ്കുകള്‍ ഇവര്‍ വികസിപ്പിച്ചതും പണം തട്ടാനുള്ള ഉപാധിയാക്കി ഇതിനെ മാറ്റാന്‍ തുടങ്ങിയതും കഴിഞ്ഞ വര്‍ഷം മുതലാണ്. 

ഒരു കേസില്‍ അഞ്ചു ലക്ഷം തട്ടിയ ഒരു യുവതിയില്‍ നിന്നും വീണ്ടും പണം തട്ടാന്‍ ശ്രമം നടത്തിയപ്പോഴാണ് കുടുങ്ങിയത്. യാദവ് തയ്യാറാക്കിയ ആദ്യ കെണിയില്‍ വീണ യുവതി അഞ്ചു ലക്ഷം രൂപ നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ തൃപ്തി വരാതെ 10 ലക്ഷം കൂടി ആവശ്യപ്പെട്ടതോടെ യുവതി സൈബര്‍ സെല്ലിനെ സമീപിക്കുകയായിരുന്നു. 

കഴിഞ്ഞ നവംബറിലായിരുന്നു അത്. യാദവും പരാതിക്കാരിയും തമ്മില്‍ കഴിഞ്ഞ മൂന്ന് മാസം നടത്തിയിരുന്ന വിളികളും വാട്‌സ് ആപ്പ് സന്ദേശങ്ങളും പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്ന് യാദവിനെ പോലീസ് പൊക്കിയതോടെയാണ് മറ്റ് രണ്ടു പ്രതികളിലേക്കും എത്തിയത്്. രണ്ടു പ്രതികളും തമ്മില്‍ നടത്തിയിരുന്ന സാമ്പത്തീക ഇടപാടുകളാണ് പോലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്.

Follow Us:
Download App:
  • android
  • ios