Asianet News MalayalamAsianet News Malayalam

കുണ്ടറയില്‍ വീട്ടമ്മ കുത്തേറ്റ് മരിച്ചു; അയല്‍വാസി കസ്റ്റഡിയില്‍

ഗുരുതരമായ പരിക്കേറ്റ ഷൈലയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

women stabbed to death, neighbour in custody
Author
Kollam, First Published Dec 11, 2019, 12:36 PM IST

കൊല്ലം: കുണ്ടറ പെരുമ്പുഴയിൽ അയൽവാസിയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു. പെരുമ്പുഴ സ്വദേശിനി ഷൈല (36) ആണ് മരിച്ചത്. സംഭവത്തില്‍ അയൽവാസി അനീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെ 9 മണിയോടെ വീടിന് സമീപത്തുള്ള റോഡിൽ വെച്ചാണ് ഷൈലയ്ക്ക് കുത്തേറ്റത്. ഗുരുതരമായ പരിക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. 

 

Follow Us:
Download App:
  • android
  • ios