Asianet News MalayalamAsianet News Malayalam

രാത്രിയില്‍ കാമുകന്മാര്‍ തമ്മില്‍ കണ്ടു, ശേഷം നടന്നത്

  • ഫയര്‍ ഫോഴ്സ് എത്തിയാണ് ലാലിന്‍റെ മൃതദേഹം പുറത്തെടുത്തത്
crime
Author
First Published Jul 26, 2018, 11:36 PM IST

കൊല്ലം: അഞ്ചലിൽ കാമുകിക്ക് വേണ്ടിയുള്ള സംഘട്ടനത്തിനൊടുവിൽ കാമുകൻമാരിൽ ഒരാൾക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. പോളച്ചിറയിലെ വീട്ടില്‍ താമസിക്കുന്ന യുവതി ഹോം നേഴ്സാണ്. ആഴ്ചയില്‍ മൂന്ന് ദിവസം യുവതി വീട്ടിലുണ്ടാകും. ഇവര്‍ക്ക് ലാല്‍, സുമേഷ് എന്നീ പേരുകളിലുളള രണ്ട് ചെറുപ്പക്കാരുമായി അടുപ്പമുണ്ടായിരുന്നു. 

യുവതി രാത്രി വീട്ടിലെത്തിയതറി‌ഞ്ഞ് ലാല്‍ ഇവിടെയെത്തി. കുറച്ച് കഴിഞ്ഞപ്പോള്‍ സുമേഷുമെത്തി. ഇരുവരും പരസ്പരം കണ്ടതോടെ സംഘട്ടനമായി. യുവതിക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഇതിനിടയില്‍ ഓടിയ ലാല്‍ കാല്‍ തെറ്റി കിണറ്റില്‍ വീണു. തല കിണറിന്‍റെ സമീപത്ത് ഇടിച്ച് വീണ ലാല്‍ തല്‍ക്ഷണം മരിച്ചു

ഫയര്‍ ഫോഴ്സ് എത്തിയാണ് ലാലിന്‍റെ മൃതദേഹം പുറത്തെടുത്തത്. അഞ്ചല്‍ പൊലീസ് സ്ഥലത്തെത്തി സുമേഷിനെ കസ്റ്റഡിയിലെടുത്തു. ഗുരുതര പരിക്കുകളോടെ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

Follow Us:
Download App:
  • android
  • ios