Asianet News MalayalamAsianet News Malayalam

തലസ്ഥാനത്തെ നടുക്കി വീണ്ടും മാംസകച്ചവടം, മകളെ അമ്മ വിറ്റു

  • കുട്ടിയെ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയിൽ നാല് മാസം മുൻപ് പോലീസ് അച്ഛനെ അറസ്റ്റ് ചെയ്തിരുന്നു
crime abasement
Author
First Published Jul 27, 2018, 12:03 AM IST

തിരുവനന്തപുരം: പതിനാറു കാരിയായ മകളെ പെൺവാണിഭസംഘത്തിന് വിറ്റ അമ്മയും,   മകളെ ലൈംഗിക വൈകൃത്തതിന് ഇരയാക്കിയ അച്ഛനും അറസ്റ്റിൽ. കുട്ടിയെ ബലാൽസംഗം ചെയ്ത നാലുപേരും   പിടിയിൽ.  അഞ്ച് വർഷമായി തന്നെ പീഡിപ്പിച്ചിരുന്നതായാണ് പെൺകുട്ടിയുടെ മൊഴി.

തമിഴ്നാട്ടിലെയും കേരളത്തിലെയും വിവധയിടങ്ങളിൽ മകളെ എത്തിച്ച് നൽകിയാണ് അമ്മ പീഡനത്തിന് കൂട്ടുനിന്നത്. അഞ്ച് വർഷമായി ഇത് തുടർന്നു. തിരുവനന്തപുരം സ്വദേശികളായ റോബർട്ട്, രജീഷ്, നല്ലൂർ വട്ടം സ്വദേശികളായ അലക്സ്, ജിജിൻ എന്നിവരെയാണ് അമ്മയ്ക്കൊപ്പം അറസ്റ്റ് ചെയ്തത്.

കുട്ടിയെ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയിൽ നാല് മാസം മുൻപ് പോലീസ് അച്ഛനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ അമ്മ തന്നെയാണ് പീഡനത്തിന് കൂട്ട് നിൽക്കുന്നതെന്ന് കുട്ടി മൊഴി നൽകുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും.
 

Follow Us:
Download App:
  • android
  • ios