Asianet News MalayalamAsianet News Malayalam

ബൈപ്പാസ് എന്ന് പൂര്‍ത്തിയാകും? സ്ഥാനാര്‍ത്ഥികളോട് ആലപ്പുഴക്കാര്‍ക്ക് ചോദിക്കാനുണ്ട്

തെരഞ്ഞെടുപ്പ് അടുത്തതോടെ ഇടത് വലത് മുന്നണികളും ബിജെപിയും ബൈപ്പാസിന്‍റെ അവകാശവാദവുമായി രംഗത്തെത്തി കഴിഞ്ഞു. 
 

alappuzha natives about bypass in election express
Author
Alappuzha, First Published Mar 21, 2019, 10:04 PM IST

ആലപ്പുഴ: നിര്‍മ്മാണം തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ടെങ്കിലും ആലപ്പുഴ ബൈപ്പാസ് ഇതുവരെയും യാഥാര്‍ത്ഥ്യമായിട്ടില്ല. ഇനിയും രണ്ട് റെയില്‍വെ ഓവര്‍ ബ്രിഡ്‍ജുകളുടെ പണി കൂടി പൂര്‍ത്തിയാക്കാനുണ്ട്. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇടത് വലത് മുന്നണികളും ബിജെപിയും ബൈപ്പാസിന്‍റെ അവകാശവാദവുമായി രംഗത്തെത്തി കഴിഞ്ഞു. 

ഇടത് വലത് മുന്നണികള്‍ മാറിയും തിരിഞ്ഞും വന്നിട്ടും യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നാണ് ആലപ്പുഴക്കാരുടെ പ്രതികരണം. നാല്‍പ്പതോളം വര്‍ഷമായി ബൈപ്പാസ് പണി തുടങ്ങിയിട്ടെന്നും എന്നാല്‍ പൂര്‍ത്തിയാക്കാന്‍ മുന്നണികളൊന്നും വേണ്ട ശ്രമം നടത്തുന്നില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. 

Follow Us:
Download App:
  • android
  • ios