Asianet News MalayalamAsianet News Malayalam

പ്രളയ നഷ്ട പരിഹാരം ഇനിയുമകലെ; ആലപ്പുഴയിലും പ്രധാന പ്രചാരണ വിഷയമായി ദുരിതാശ്വാസം

വീട് നഷ്ടമായി, ഇനിയൊരു വീട് വയ്ക്കാന്‍ തങ്ങളെക്കൊണ്ടാവില്ലെന്ന് ചിലര്‍. അപേക്ഷകള്‍ നല്‍കി സഹായം പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് മറ്റ് ചിലര്‍.

flood relief is the main topic in alappuzha election campaign
Author
Alappuzha, First Published Mar 21, 2019, 7:04 PM IST

ആലപ്പുഴ: പ്രളയം ആലപ്പുഴയില്‍ വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. ഏഴ് മാസം പിന്നിട്ടിട്ടും അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നാണ് ദുരിതബാധിതരുടെ പരാതി. രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ നാശനഷ്ടമുണ്ടായവര്‍ക്കും അതില്‍ കൂടുതലും കുറഞ്ഞതുമായ നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്കും ആകെ ലഭിച്ചത് 10000 രൂപയാണ്. സര്‍ക്കാര്‍ മറ്റൊന്നും ചെയ്തില്ലെന്നാണ് ഇവിടുത്തുകാര്‍ പറയുന്നത്. 

വീട് നഷ്ടമായി, ഇനിയൊരു വീട് വയ്ക്കാന്‍ തങ്ങളെക്കൊണ്ടാവില്ലെന്നും ചിലര്‍ ഇവര്‍ പറയുന്നു. മറ്റു ചിലര്‍ അപേക്ഷകള്‍ നല്‍കി സഹായം പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ്. എന്തായാലും ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രളയ ദുരിതാശ്വാസവും പ്രധാന ചര്‍ച്ചാവിഷയമാകുമെന്നതില്‍ സംശയമില്ല. 

അതേസമയം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം ബാധിച്ച ആലപ്പുഴയുടെ ടൂറിസം മേഖല തിരിച്ച് വരവിന്‍റെ പാതയിലാണ്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്‍റെ കണക്ക് അനുസരിച്ച് ഏറ്റവും കൂടുതല്‍ വിദേശ ടൂറിസ്റ്റുകള്‍ എത്തുന്ന കേരളത്തിന്‍റെ മൂന്നമത്തെ സ്ഥലമാണ് ആലപ്പുഴ. പ്രളയം തകര്‍ത്തെങ്കിലും ടൂറിസം മേഖല കരുത്താര്‍ജ്ജിക്കുകയാണ്. വീണ്ടും വിദേശികള്‍ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നാണ് ടൂറിസം മേഖലയില്‍ കച്ചവടം നടത്തുന്നവര്‍ പറയുന്നത്. 

Follow Us:
Download App:
  • android
  • ios