Asianet News MalayalamAsianet News Malayalam

ഈ തെരഞ്ഞെടുപ്പ് ബിജെപിക്കെതിരെ, സിപിഎമ്മിന് പ്രസക്തിയില്ലെന്ന് കുഞ്ഞാലിക്കുട്ടി

2017ൽ ഒന്നര ലക്ഷം വോട്ടിനായിരുന്നു മലപ്പുറത്ത് നിന്ന് കുഞ്ഞാലിക്കുട്ടി വിജയിച്ചത് ആ വിജയം വീണ്ടും ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുഞ്ഞാലിക്കുട്ടി. മുപ്പതുകാരനായ എസ്എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്‍റ്  സാനുവാണ് എതിരാളിയെന്നത് കുഞ്ഞാലിക്കുട്ടിയെ തെല്ലും ഭയപ്പെടുത്തുന്നില്ല

kunjalikutty says cpm has no relevance in this loksabha election
Author
Malappuram, First Published Mar 21, 2019, 11:04 PM IST

മലപ്പുറം: തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പ ് വിജയവും മുസ്ലീം ലീഗ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടിക്ക് പുത്തരിയല്ല. 27-ാം വയസിൽ മലപ്പുറം നഗരസഭയിൽ തുടങ്ങി ഇപ്പോൾ മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ എത്തി നിൽക്കുന്നു കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ പര്യടനം. അന്നത്തേ അതേ ആരോഗ്യത്തോടെയും ഊർജ്ജത്തോടെയുമാണ് താൻ ഇപ്പോഴും മത്സരിക്കുന്നതെന്ന് പറയുന്നു കു‍ഞ്ഞാലിക്കുട്ടി. ഏഷ്യാനെറ്റ് ന്യൂസ്  ഇലക്ഷൻ എക്സ്പ്രസിനോട് കുഞ്ഞാലിക്കുട്ടി മനസ്സ് തുറന്നു. 

2017ൽ ഒന്നര ലക്ഷം വോട്ടിനായിരുന്നു മലപ്പുറത്ത് നിന്ന് കുഞ്ഞാലിക്കുട്ടി വിജയിച്ചത് ആ വിജയം വീണ്ടും ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുഞ്ഞാലിക്കുട്ടി. മുപ്പതുകാരനായ എസ്എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്‍റ്  സാനുവാണ് എതിരാളിയെന്നത് കുഞ്ഞാലിക്കുട്ടിയെ തെല്ലും ഭയപ്പെടുത്തുന്നില്ല. സ്ഥാനാർത്ഥിയെ വ്യക്തിപരമായി വിലയിരുത്തേണ്ട ആവശ്യമില്ലല്ലോയെന്നും ഞാൻ വിലയിരുത്തേണ്ടത് വോട്ടർമാരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളുമല്ലേ എന്നുമാണ് കുഞ്ഞാലിക്കുട്ടിയുടെ ചോദ്യം.

ഈ ഇലക്ഷൻ ബിജെപിക്കെതിരാണെന്നും ഇതിൽ സിപിഎമ്മിന് യാതോരു പ്രസക്തിയുമില്ല എന്നും പറയുന്നു മുസ്ലീം ലീഗിന്‍റെ ഈ മുതിർന്ന നേതാവ്, കേന്ദ്രത്തിൽ മോദിക്ക് പകരം രാഹുൽ ഗാന്ധി അധികാരത്തിൽ വരാനാണ് ജനങ്ങൾ ആഗ്രിഹിക്കുന്നതെന്നും സിപിഎം എന്ന പാർട്ടിക്ക് ഇക്കാര്യത്തിൽ യാതൊരു പ്രസക്തിയുമില്ല എന്നു പറയുന്നു കുഞ്ഞാലിക്കുട്ടി. അത് സമയം കേരളത്തിൽ ബിജെപിക്ക് ഒരു പ്രസക്തിയുമില്ലെന്നും, ഇപ്പോൾ ബിജെപി മത്സരരംഗത്ത് പോലുമില്ലെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെടുന്നു.

Follow Us:
Download App:
  • android
  • ios