Asianet News MalayalamAsianet News Malayalam

ലോക്സഭാ തെരഞ്ഞെടുപ്പ്: ദില്ലിയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി

2014-ലോക്ശഭാ തെരഞ്ഞെടുപ്പില്‍ ദില്ലിയിലെ ഏഴ് സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു

aap declared candidates for general election in six seat
Author
Delhi, First Published Mar 2, 2019, 2:35 PM IST

ദില്ലി:വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദില്ലിയില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. ദില്ലിയില്‍ ആകെയുള്ള ഏഴ് ലോക്സഭാ സീറ്റുകളില്‍ ആറിലും ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയില്‍ കോണ്‍ഗ്രസുമായി ആം ആദ്മി പാര്‍ട്ടി സഹകരിച്ചേക്കും എന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ ആം ആദ്മി പാര്‍ട്ടി തള്ളിക്കളഞ്ഞിരുന്നു. 

ആം ആദ്മി പാര്‍ട്ടിയുടെ വിവിധ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികള്‍ - ഈസ്റ്റ് ദില്ലി- അത്ഷി, സൗത്ത് ദില്ലി-രാഘവ് ചന്ദ, പങ്കജ് ഗുപ്ത- ചാന്ദ്നി ചൗക്ക്, ദിലീപ് പാണ്ഡേ- നോര്‍ത്ത് ഈസ്റ്റ് ദില്ലി, ഗുഗന്‍ സിങ്-നോര്‍ത്ത് വെസ്റ്റ് ദില്ലി, ന്യൂദില്ലി-ബ്രജേഷ് ഗോയല്‍. 

ആകെയുള്ള ഏഴ് ലോക്സഭാ സീറ്റുകളില്‍ വെസ്റ്റ് ദില്ലിയില്‍ മാത്രമാണ് ആം ആദ്മി പാര്‍ട്ടി ഇനി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ബാക്കിയുള്ളത്. ഈ മണ്ഡലത്തിലേക്കുള്ള ആം ആദ്മി സ്ഥാനര്‍ത്ഥിയേയും വൈകാതെ പ്രഖ്യാപിക്കും എന്നാണ് ആം ആദ്മി പാര്‍ട്ടി അറിയിക്കുന്നത്. 2014-ലോക്ശഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള ഏഴ് സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു

. അന്ന് ബിജെപിക്ക 46 ശതമാനം വോട്ടുകളും ആം ആ്ദമി പാര്‍ട്ടിക്ക് 32.90 ശതമാനം വോട്ടുകളുമാണ് കിട്ടിയത്. 15.10 ശതമാനം വോട്ടുകളാണ് കോണ്‍ഗ്രസിന് കിട്ടിയത്. എന്നാല്‍ 2015-ല്‍ നടന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ടു വിഹിതത്തോടെ ആകെയുള്ല 70 നിയമസഭാ സീറ്റില്‍ 67-ഉം ആം ആദ്മി പാര്‍ട്ടി സ്വന്തമാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios