Asianet News MalayalamAsianet News Malayalam

അഭിപ്രായ സര്‍വേ: കേരളത്തിലെ പ്രധാന പ്രശ്നം ശബരിമലയിലെ യുവതീപ്രവേശനം

 തെക്കൻ കേരളത്തിലാണ് ശബരിമല വിഷയം കൂടുതൽ സ്വാധീനം സൃഷ്ടിക്കുന്നത്. തെക്കൻ കേരളത്തിലെ ഏഴ് ജില്ലകളിൽ നിന്നും സർവ്വേയിൽ പങ്കെടുത്ത 59 ശതമാനം പേരും ശബരിമല വിഷയമാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമായി കാണുന്നത്.

asianet news opinion poll sabarimala
Author
Trivandrum, First Published Feb 13, 2019, 7:15 PM IST

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ്- എ ടു ഇസെഡ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും കരുതുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന പ്രധാന വിഷയം ശബരിമലയിലെ സ്ത്രീപ്രവേശനം തന്നെയായിരിക്കുമെന്നാണ്. സര്‍വ്വേയില്‍ പങ്കെടുത്ത 54 ശതമാനം പേരും യുവതീപ്രവേശനം തെരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിക്കും എന്ന് വിശ്വസിക്കുന്നു. 

മേഖലാ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോൾ തെക്കൻ കേരളത്തിലാണ് ശബരിമല വിഷയം കൂടുതൽ സ്വാധീനം സൃഷ്ടിക്കുന്നത്. തെക്കൻ കേരളത്തിലെ ഏഴ് ജില്ലകളിൽ നിന്നും സർവ്വേയിൽ പങ്കെടുത്ത 59 ശതമാനം പേരും ശബരിമല വിഷയമാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമായി കാണുന്നത്. വടക്കൻ ജില്ലകളിൽ 51 ശതമാനം പേരും മധ്യകേരളത്തിലെ 50 ശതമാനം പേരും ശബരിമല വിഷയം മുഖ്യപ്രശ്നമായി വിലയിരുത്തുന്നു. 

വടക്കൻ മേഖലയിലെ 15 ശതമാനം പേർ ഇന്ധനവില വർധന മുഖ്യവിഷയമായി കാണുമ്പോൾ തെക്കൻകേരളത്തിലെ ആറ് ശതമാനം പേർക്ക് മാത്രമാണ് ഇന്ധനവില വർധന പ്രധാന വിഷയമായി തോന്നുന്നത്. മധ്യകേരളത്തിൽ 13 ശതമാനം പേർക്ക് ഇതൊരു പ്രധാന വിഷയമാണ്. മധ്യകേരളത്തിൽ 13 ശതമാനം പേർക്ക് നോട്ട് നിരോധനം പ്രധാന വിഷയമായി തോന്നുമ്പോൾ തെക്കൻ കേരളത്തിൽ രണ്ട് ശതമാനം പേർക്ക് മാത്രമാണ്  അങ്ങനെ ചിന്തിക്കുന്നത്. 

തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ സാധ്യതയുള്ള വിഷയം - സംസ്ഥാനതലം - വടക്കൻ കേരളം- മധ്യകേരളം - തെക്കൻ കേരളം

1. ശബരിമല യുവതീപ്രവേശം 54 - 51- 50 - 59

2. ഇന്ധന വില വർദ്ധന 11 - 15 - 13 - 6

3. നോട്ട് നിരോധനം 8 - 10 - 13 - 2

4. സ്ത്രീ സുരക്ഷ 6 - 6 - 3 - 10

5. അഴിമതി 4 - 4 - 3 - 3

6. മുത്തലാഖ് 3 - 5 - 2 - 2

7. അസഹിഷ്ണുത 3 - 3 - 5 - 1

8. പ്രളയദുരിതം 2 - 2 - 2 - 3

9. രാമക്ഷേത്രം 1- 2 - 1 - 0

10. ഇവിഎം തിരിമറി 0 - 0 -  0 - 0

#AsianetNewsSurvey #Elections2019

Follow Us:
Download App:
  • android
  • ios