തിരുവനന്തപുരം: ശബരിമല പ്രശ്നം ശരിയായ അർത്ഥത്തിൽ മനസിലാക്കുന്നതിൽ ബിജെപി ഉൾപ്പെടെ എല്ലാവർക്കും തെറ്റുപറ്റിയിട്ടുണ്ടെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി മുരളീധരൻ എംപി. സ്ത്രീപുരുഷ സമത്വത്തിന്‍റെ പ്രശ്നമായാണ്  പൊതുവെ എല്ലാവരും ആദ്യം ശബരിമല പ്രശ്നത്തെ മനസിലാക്കിയത്. ബിജെപിക്കും ശബരിമല പ്രശ്നത്തെ ആദ്യഘട്ടത്തിൽ ശരിയായി കാണാനായില്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീപുരുഷ സമത്വം എന്നതിനപ്പുറം ശബരിമലയിലെ പ്രതിഷ്ഠയും അവിടത്തെ താന്ത്രിക വിധികളുമായി ബന്ധപ്പെട്ട ഒരു ശാസ്ത്രീയ വശമുണ്ടെ്. ക്ഷേത്രവിശ്വാസികളാണെന്ന് സ്വയം കരുതുന്ന ബിജെപിക്കും അത് തിരിച്ചറിയാനും മനസിലാക്കാനും കഴിഞ്ഞില്ലെന്ന് വി മുരളീധരൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് - AZ റിസർച്ച് പാർട്ണേഴ്സ് അഭിപ്രായ സർവേ ഫലം പുറത്തുവിടുന്നതിനിടയിലെ ചർച്ചയിൽ ആയിരുന്നു വി മുരളീധരന്‍റെ പ്രതികരണം.