Asianet News MalayalamAsianet News Malayalam

കാപ്പനെ ഇടത് മുന്നണി കബളിപ്പിച്ചു, ജയിച്ച സീറ്റ് പിടിച്ച് വാങ്ങാനാണ് ശ്രമിച്ചതെന്ന് ചെന്നിത്തല

തൊടുപുഴ: കാപ്പനെ ഇടത് മുന്നണി കബളിപ്പിച്ചുവെന്ന് രമേശ് ചെന്നിത്തല. ജയിച്ച സീറ്റ് പിടിച്ച് വാങ്ങാനാണ് ശ്രമം നടത്തിയതെന്നും ഇത് തിരിച്ചറിഞ്ഞ് കാപ്പൻ നടപടി എടുക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ്  പറയുന്നു. കാപ്പനുമായി നേരത്തെ ചർച്ച നടത്തിയിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. 

മാണി സി കാപ്പനെയും എൻസിപിയെയും എൽഡിഎഫ് വഞ്ചിച്ചുവെന്ന് പറഞ്ഞ ചെന്നിത്തല ജയിച്ച സീറ്റ് തോറ്റ ആൾക്ക് വിട്ട് നൽകണമെന്നതിൽ എന്ത് ധാ‌‌ർമ്മികതയാണുള്ളതെന്ന് ചോദിക്കുന്നു. പാലായിൽ എൽഡിഎഫിന്റെ മാത്രം മികവ് അല്ല കാപ്പന്റെ വ്യക്തി സ്വാധീനവും നി‌ർണായകമാണെന്നും ചെന്നിത്തല പറയുന്നു.

നിയമന വിവാദത്തിൽ  ഡിവൈഎഫ്ഐക്കെതിരെയും ചെന്നിത്തല രൂക്ഷ വിമ‌ർശനം ഉന്നയിച്ചു. ഡിവൈഎഫ്ഐ സർക്കാർ വിലാസം സംഘടനയായി മാറിയെന്നും മോദിയുടേയും പിണറായിയുടെയും ഒരേ സമീപനമാണെന്നും ചെന്നിത്തല ആരോപിച്ചു. ക‌ർഷക സമരം ച‌‌ർച്ച ചെയ്യാൻ മോദി തയ്യാറാകുന്നില്ലെന്നും സമാനമായ പിഎസ്‍സി പ്രശ്നം പിറണായിയും ച‌‌ർച്ച ചെയ്യുന്നില്ലെന്നാണ് ചെന്നിത്തലയുടെ ആരോപണം. 
ഡിവൈഎഫ്ഐ ച‌ർച്ച നടത്തിയത് കുറ്റബോധം കൊണ്ടാണെന്നും ചെന്നിത്തല കൂട്ടിച്ചേ‌ർത്തു. 

ഐശ്വര്യ കേരള യാത്രയിൽ എത്തിയ പൊലീസുകാരെ സസ്‌പെൻഡ് ചെയ്ത നടപടി തെറ്റാണെന്നും ക്യാമ്പിനെറ്റ് പദവിയുള്ള തന്നെ കാണാൻ എത്തിയതിൽ എന്താണ് തെറ്റെന്നും ചെന്നിത്തല ചോദിച്ചു. പോലീസുകാർ പരസ്യമായി വേദിയിൽ എത്തി അഭിവാദ്യം അർപ്പിച്ചിട്ടില്ലെന്നും നടപടി പിൻവലിക്കണമെന്നും പ്രതി‌പക്ഷ നേതാവ് ആവശ്യപ്പെട്ടു. 

പിസി ജോർജിനെ മുന്നണിയിൽ എടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്നും ചർച്ചകൾ നടക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേ‌ർത്തു. 
 
chennithala says ldf cheated mani c kappan
Author
Thodupuzha, First Published Feb 13, 2021, 10:06 AM IST

തൊടുപുഴ: കാപ്പനെ ഇടത് മുന്നണി കബളിപ്പിച്ചുവെന്ന് രമേശ് ചെന്നിത്തല. ജയിച്ച സീറ്റ് പിടിച്ച് വാങ്ങാനാണ് ശ്രമം നടത്തിയതെന്നും ഇത് തിരിച്ചറിഞ്ഞ് കാപ്പൻ നടപടി എടുക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ്  പറയുന്നു. കാപ്പനുമായി നേരത്തെ ചർച്ച നടത്തിയിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. 

മാണി സി കാപ്പനെയും എൻസിപിയെയും എൽഡിഎഫ് വഞ്ചിച്ചുവെന്ന് പറഞ്ഞ ചെന്നിത്തല ജയിച്ച സീറ്റ് തോറ്റ ആൾക്ക് വിട്ട് നൽകണമെന്നതിൽ എന്ത് ധാ‌‌ർമ്മികതയാണുള്ളതെന്ന് ചോദിക്കുന്നു. പാലായിൽ എൽഡിഎഫിന്റെ മാത്രം മികവ് അല്ല കാപ്പന്റെ വ്യക്തി സ്വാധീനവും നി‌ർണായകമാണെന്നും പ്രതിപക്ഷ നേതാവ് പറയുന്നു.

നിയമന വിവാദത്തിൽ  ഡിവൈഎഫ്ഐക്കെതിരെയും ചെന്നിത്തല രൂക്ഷ വിമ‌ർശനം ഉന്നയിച്ചു. ഡിവൈഎഫ്ഐ സർക്കാർ വിലാസം സംഘടനയായി മാറിയെന്നും മോദിയുടേയും പിണറായിയുടെയും ഒരേ സമീപനമാണെന്നും ചെന്നിത്തല ആരോപിച്ചു. ക‌ർഷക സമരം ച‌‌ർച്ച ചെയ്യാൻ മോദി തയ്യാറാകുന്നില്ലെന്നും സമാനമായ പിഎസ്‍സി പ്രശ്നം പിറണായിയും ച‌‌ർച്ച ചെയ്യുന്നില്ലെന്നാണ് ചെന്നിത്തലയുടെ ആരോപണം. 
ഡിവൈഎഫ്ഐ ച‌ർച്ച നടത്തിയത് കുറ്റബോധം കൊണ്ടാണെന്നും ചെന്നിത്തല കൂട്ടിച്ചേ‌ർത്തു. 

ഐശ്വര്യ കേരള യാത്രയിൽ എത്തിയ പൊലീസുകാരെ സസ്‌പെൻഡ് ചെയ്ത നടപടി തെറ്റാണെന്നും ക്യാമ്പിനെറ്റ് പദവിയുള്ള തന്നെ കാണാൻ എത്തിയതിൽ എന്താണ് തെറ്റെന്നും ചെന്നിത്തല ചോദിച്ചു. പോലീസുകാർ പരസ്യമായി വേദിയിൽ എത്തി അഭിവാദ്യം അർപ്പിച്ചിട്ടില്ലെന്നും നടപടി പിൻവലിക്കണമെന്നും പ്രതി‌പക്ഷ നേതാവ് ആവശ്യപ്പെട്ടു. 

പിസി ജോർജിനെ മുന്നണിയിൽ എടുക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്നും ചർച്ചകൾ നടക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേ‌ർത്തു. 

Follow Us:
Download App:
  • android
  • ios