Asianet News MalayalamAsianet News Malayalam

മധ്യപ്രദേശ് പ്രവചനാതീതം; ഫോട്ടോഫിനിഷിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു

രണ്ട് സംഘങ്ങളും ലീ‍ഡ് നിലയില്‍ നൂറ് എന്ന മാന്ത്രിക സംഖ്യ പിന്നിട്ടു കഴിഞ്ഞു. എന്നാല്‍, പ്രതീക്ഷകളെ തകിടം മറിച്ച് ബിഎസ്പി ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെ കോണ്‍ഗ്രസിന് ബിജെപി വിരുദ്ധ സഖ്യമുണ്ടാക്കി ഭരണം നേടാനുള്ള സാധ്യതകളും തെളിഞ്ഞിട്ടുണ്ട്

congress and bjp equally fight for madyapradesh
Author
Bhopal, First Published Dec 11, 2018, 10:03 AM IST

ഭോപ്പാല്‍: 15 വര്‍ഷം നീണ്ട മധ്യപ്രദേശിലെ ഭരണം നിലനിര്‍ത്താന്‍ ഇറങ്ങിയ ബിജെപിയും അറുതി കുറിക്കാന്‍  പോരിനിറങ്ങിയ കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടം കനക്കുന്നു. കോണ്‍ഗ്രസ് നേരിയ ലീഡോടെ മുന്നിലുണ്ടെങ്കിലും ബിജെപി തൊട്ട് പിന്നാലെ തന്നെയുണ്ട്.

രണ്ട് സംഘങ്ങളും ലീ‍ഡ് നിലയില്‍ നൂറ് എന്ന മാന്ത്രിക സംഖ്യ പിന്നിട്ടു കഴിഞ്ഞു. എന്നാല്‍, പ്രതീക്ഷകളെ തകിടം മറിച്ച് ബിഎസ്പി ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെ കോണ്‍ഗ്രസിന് ബിജെപി വിരുദ്ധ സഖ്യമുണ്ടാക്കി ഭരണം നേടാനുള്ള സാധ്യതകളും തെളിഞ്ഞിട്ടുണ്ട്.

അക്ഷരാർഥത്തിൽ ഫോട്ടോഫിനിഷ്!

2019 ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ എല്ലാ സ്വഭാവവുമുള്ള തെരഞ്ഞെടുപ്പാകും മധ്യപ്രദേശിൽ എന്നാണ് കണക്കാക്കപ്പെടുന്നത്. തൊഴിലില്ലായ്മയും കാർഷികപ്രശ്നങ്ങളും ബിജെപിയെ പ്രതിരോധത്തിലാക്കിയപ്പോൾ സഖ്യമുണ്ടാക്കാൻ പാടുപെട്ട കോൺഗ്രസിനെയാണ് നമ്മൾ മറുപുറത്ത് കണ്ടത്.

മധ്യപ്രദേശിലും നാലാം വട്ടം മുഖ്യമന്ത്രിയാകാൻ ഒരുങ്ങി മത്സരത്തിനിറങ്ങിയ ശിവ്‍രാജ് സിംഗിന് തിരിച്ചടി നേരിട്ടുന്നുവെന്ന് തന്നെയാണ് ലീഡ് നിN വ്യക്തമാക്കുന്നത്.  മുഖ്യമന്ത്രിസ്ഥാനാർഥിയെ നേരത്തേ പ്രഖ്യാപിച്ചില്ലെങ്കിലും ജ്യോതിരാദിത്യസിന്ധ്യയാകും മുഖ്യമന്ത്രിയെന്ന് പറയാതെ പറഞ്ഞ് മുന്നോക്ക സ്ഥാനാർഥികളുടെ വോട്ട് വാങ്ങാൻ കോൺഗ്രസ് ശ്രമിച്ചത്. 

അക്ഷരാർഥത്തിൽ ഫോട്ടോഫിനിഷ്!

ഹിന്ദി ഹൃദയഭൂമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന മധ്യമേഖലയിലെ സംസ്ഥാനങ്ങളിലുള്ള സീറ്റുകളാണ് ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ശക്തി. കർഷകപ്രശ്നങ്ങളുടെ തീച്ചൂളയായ മധ്യപ്രദേശിൽ വീണ്ടും അധികാരം നിലനിർത്തുകയെന്നത് ബിജെപിയുടെ നിലനിൽപിന്‍റെ പ്രശ്നമായിരുന്നു.

അവിടെയാണ് ബിജെപിക്ക് അടിപതറുന്നത്. 15 വർഷത്തെ ശിവ്‍രാജ് സിംഗ് സർക്കാരിന്‍റെ ഭരണത്തിനെതിരായ വികാരം കോൺഗ്രസിന് വോട്ടായി വീണു എന്നുവേണം വിലയിരുത്താൻ. 

 ആകെ 230 സീറ്റുകളുള്ള മധ്യപ്രദേശിൽ കേവലഭൂരിപക്ഷത്തിന് 116 സീറ്റുകൾ വേണം. 75% പേരാണ് കനത്ത പോരാട്ടം നടന്ന മധ്യപ്രദേശിൽ ഇത്തവണത്തെ വോട്ട് രേഖപ്പെടുത്തിയത്.

2013-ലെ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം

2013-ൽ 165 സീറ്റുകളുടെ മൃഗീയഭൂരിപക്ഷമാണ് ബിജെപിക്ക് കിട്ടിയത്. കോൺഗ്രസിന് കിട്ടിയത് വെറും 58 സീറ്റ്. ബിഎസ്‍പി 4. മൂന്ന് സ്വതന്ത്രരും കഴിഞ്ഞ തവണ ജയിച്ചു.

 

 
Follow Us:
Download App:
  • android
  • ios