പിറവം: പിറവം മണ്ഡലത്തിലെ  കോണ്‍ഗ്രസ് ബൂത്ത് ഏജന്റിനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി മര്‍ദ്ദിച്ചെന്നാരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ രാമമംഗലം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കിഴുമുറിയിലെ ബൂത്ത് ഏജന്റ് സാജനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. മര്‍ദ്ദനമേറ്റ സാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ വാര്‍ഡായിരുന്ന  കിഴുമുറി യുഡിഎഫ് പിടിച്ചെടുത്തിരുന്നു. ഈ പകയാണ് മര്‍ദ്ദനത്തിന് കാരണമെന്ന് യുഡിഎഫ് ആരോപിച്ചു.