Asianet News MalayalamAsianet News Malayalam

പ്രതിരോധ കരാറുകള്‍ കോണ്‍ഗ്രസ് എടിഎം പോലെ ഉപയോഗിച്ചെന്ന് മോദി

സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വാങ്ങുന്നത് മുന്‍ സര്‍ക്കാര്‍ ആറു വര്‍ഷം വൈകിപ്പിച്ചെന്നും മോദി പറഞ്ഞു

congress deals defense deals as atm
Author
New Delhi, First Published May 13, 2019, 7:10 PM IST

ദില്ലി: പ്രതിരോധ കരാറുകള്‍ കോണ്‍ഗ്രസ് എടിഎം പോലെ ഉപയോഗിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചല്‍പ്രദേശിലെ സോലന്‍ ജില്ലയിലെ പ്രചാരണ റാലിയിലാണ് കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ക്കെതിരെ മോദി വിമര്‍ശനമുന്നയിച്ചത്. 

ഇന്ത്യ ആയുധങ്ങള്‍ക്കായി 70 ശതമാനവും ആശ്രയിക്കുന്നത് വിദേശ രാജ്യങ്ങളെയാണ്. അതുകൊണ്ട് തന്നെ പ്രതിരോധ കരാറുകള്‍ കോണ്‍ഗ്രസിന് എടിഎം പോലെയായിരുന്നുവെന്നും മോദി പരിഹസിച്ചു. സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വാങ്ങുന്നത് മുന്‍ സര്‍ക്കാര്‍ ആറു വര്‍ഷം വൈകിപ്പിച്ചെന്നും മോദി പറഞ്ഞു. 

മുന്‍ സര്‍ക്കാര്‍ വാജ്പേയി സര്‍ക്കാറിന്‍റെ കാലത്തെ സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തിയോ എന്ന് ചോദിച്ച മോദി ഇപ്പോള്‍ വളര്‍ച്ച കൂടുതലാണെന്നും അവകാശപ്പെട്ടു. കോണ്‍ഗ്രസ് സിഖ് വിരുദ്ധ കലാപത്തില്‍ വിവാദ പരാമര്‍ശം നടത്തിയ സാം പിത്രോദക്കെതിരെയും മോദി ആഞ്ഞടിച്ചു. 

Follow Us:
Download App:
  • android
  • ios