Asianet News MalayalamAsianet News Malayalam

രാജസ്ഥാന്‍ മുഖ്യമന്ത്രി പ്രഖ്യാപനം; കോണ്‍ഗ്രസ് വാര്‍ത്താ സമ്മേളനം അല്‍‌പ്പസമയത്തിനകം

രാജസ്ഥാന്‍ മുഖ്യമന്ത്രി പ്രഖ്യാപനം അല്‍പ്പസമയത്തിനകം ഉണ്ടാകും. കോണ്‍ഗ്രസ് വാര്‍ത്താ സമ്മേളനം വൈകിട്ട് നാലരയ്ക്ക് ദില്ലി എഐസിസി ആസ്ഥാനത്ത് നടക്കും. 

congress meeting to announce rajasthans cm
Author
Delhi, First Published Dec 14, 2018, 3:32 PM IST

 

ദില്ലി: രാജസ്ഥാന്‍ മുഖ്യമന്ത്രി പ്രഖ്യാപനം അല്‍പ്പസമയത്തിനകം ഉണ്ടാകും. കോണ്‍ഗ്രസ് വാര്‍ത്താ സമ്മേളനം വൈകിട്ട് നാലരയ്ക്ക് ദില്ലി എഐസിസി ആസ്ഥാനത്ത് നടക്കും. 

അശോക് ഗെഹ്‍ലോട്ട് മുഖ്യമന്ത്രിയായേക്കും എന്നാണ് സൂചന. സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയായേക്കും.  രാജസ്ഥാൻ മുഖ്യമന്ത്രിയെ ചൊല്ലി കഴിഞ്ഞ രണ്ട് ദിവസമായി തുടര്‍ന്ന തർക്കത്തിനൊടുവിലാണ് ഇന്ന് പ്രഖ്യാപനം ഉണ്ടാവുക. പ്രശ്ന പരിഹാരത്തിനായി മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായും പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റുമായും പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ദില്ലിയിൽ ഇന്ന് ചർച്ച നടത്തിയിരുന്നു. 

ദില്ലിയിലേയ്ക്ക് തട്ടകം മാറ്റിയ ഗെലോട്ടിനെ വീണ്ടും പരിഗണിക്കുന്നതിനെയാണ് പൈലറ്റ് എതിർക്കുന്നത്. അതേസമയം,  മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമൽ നാഥ് 17 ന് സത്യപ്രതിജ്ഞ ചെയ്യും. ഛത്തിസ്ഘട്ട് മുഖ്യമന്ത്രിയെ തീരുമാനിക്കാൻ സംസ്ഥാന നേതാക്കളുമായും രാഹുൽ ഇന്ന് ചർച്ച നടത്തും.

Follow Us:
Download App:
  • android
  • ios