Asianet News MalayalamAsianet News Malayalam

ആം ആദ്മിയുമായി സഖ്യമില്ല; ദില്ലിയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ആം ആദ്മി പാര്‍ട്ടിയുമായ സഖ്യ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ കോണ്‍ഗ്രസ് ദില്ലിയിലെ ആറ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

Congress Names 6 Candidates in Delhi; Sheila Dikshit To Contest from north east delhi
Author
New Delhi, First Published Apr 22, 2019, 11:49 AM IST

ദില്ലി: തെരഞ്ഞെടുപ്പിന് മുമ്പ് ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യസാധ്യതകള്‍ ഇല്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്. സഖ്യ സാധ്യത ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ കോണ്‍ഗ്രസ് ദില്ലിയിലെ ആറ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്, അജയ് മാക്കന്‍ തുടങ്ങിയ പ്രമുഖരെ ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയത്. 

ഒരു സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. നോര്‍ത്ത് ഈസ്റ്റ് ദില്ലി മണ്ഡലത്തിലാണ് ഷീല ദീക്ഷിത് ജനവിധി തേടുന്നത്. ന്യൂദില്ലിയില്‍ അജയ് മാക്കനും മത്സരിക്കും. ചാന്ദ്നി ചൗക്കില്‍ ജെപി അഗര്‍വാള്‍, ഈസ്റ്റ് ദില്ലിയില്‍ അരവിന്ദര്‍ സിങ് ലവ്ലി, നോര്‍ത്ത് ഈസ്റ്റ് ദില്ലിയില്‍ രാജേഷ് ലിലോതിയ വെസ‍്റ്റ് ദില്ലിയില്‍ മഹാബല്‍ മിശ്ര എന്നിവരാണ് മത്സരിക്കുന്നത്. 

ആം ആദ്മി പാര്‍ട്ടിയും ബിജെപിയും ദില്ലിയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. കോണ്‍ഗ്രസുമായി ആം ആദ്മി പാര്‍ട്ടി സഖ്യത്തില്‍ മത്സരിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ഇരു പാര്‍ട്ടികളും ധാരണയിലെത്തിയില്ല. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളാണ് സഖ്യത്തിന് തടസ്സമെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചിരുന്നു. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂദില്ലിയിലും ജനവിധി തേടുമെന്ന് സൂചനയുണ്ട്.

Follow Us:
Download App:
  • android
  • ios