തിരുവനന്തപുരം: പാർലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങൾ തുടങ്ങാൻ ഇടതുമുന്നണി. രണ്ട് സംസ്ഥാന തല ജാഥകൾ അടുത്ത മാസം നടത്താൻ മുന്നണിയോഗത്തിൽ ധാരണായി. ജാഥകൾ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നയിക്കും. 

പതിനാല് ദിവസം നീണ്ടുനിൽക്കുന്ന ജാഥകൾ മാർച്ച് രണ്ടിന് തൃശൂരില്‍ സമാപിക്കും. മുന്നണി വിപുലീകരണത്തിന് ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് നടന്നത്. ആർ ബാലകൃഷ്ണപിള്ള അടക്കം പുതിയതായി മുന്നണിയിലേക്ക് പ്രവേശനം കിട്ടിയ നേതാക്കളെല്ലാം സംബന്ധിച്ച യോഗത്തിൽ വി എസ് അച്യുതാനന്ദൻ പങ്കെടുത്തില്ല.