Asianet News MalayalamAsianet News Malayalam

രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍

കേവല ഭൂരിപക്ഷത്തിലും അധികം സീറ്റുകള്‍ നേടി കോണ്‍ഗ്രസ് രാജസ്ഥാന്‍ പിടിച്ചെടുക്കും എന്നാണ് പുറത്തു വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്.

exit poll predict congress victory in rajasthan
Author
Rajasthan, First Published Dec 7, 2018, 6:24 PM IST
  • Facebook
  • Twitter
  • Whatsapp

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നു തുടങ്ങി. ദേശീയമാധ്യമങ്ങളുടെ സര്‍വ്വേ റിപ്പോര്‍ട്ടുകളില്‍ ഭൂരിപക്ഷത്തിലും രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തും എന്നാണ് പ്രവചനം. 

ആകെ ഇരുന്നൂറ് സീറ്റുകളാണ് രാജസ്ഥാന്‍ നിയമസഭയില്‍ ഉള്ളത്. കേവലഭൂരിപക്ഷത്തിന് 101 സീറ്റുകള്‍ വേണം.  2013-ല്‍ 163 സീറ്റുകള്‍ നേടി വന്‍ഭൂരിപക്ഷത്തിലാണ് ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന എക്സിറ്റ് പോള്‍ ഫലങ്ങളിലേറെയും 105 മുതല്‍ 120 വരെ സീറ്റുകള്‍  കോണ്‍ഗ്രസ് ജയിക്കുമെന്നാണ് പ്രവചിക്കുന്നത്. 

രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് വിവിധ മാധ്യമ-സര്‍വ്വേ ഏജന്‍സികള്‍ നടത്തുന്ന പ്രവചനം...
ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ 
ബിജെപി - 55 മുതല്‍ 72 സീറ്റ് വരെ
കോണ്‍ഗ്രസ് - 119 മുതല്‍ 141 സീറ്റ് വരെ

 

 

ടൈംസ് നൗ സിഎന്‍എക്സ് 
ബിജെപി - 85 
കോണ്‍ഗ്രസ് - 105
ബിഎസ്.പി - രണ്ട്
മറ്റുള്ളവര്‍ - ഏഴ്

റിപബ്ളിക് ടിവി-ജന കീ ബാത്ത് 
ബിജെപി -83 മുതല്‍ 103 സീറ്റുകള്‍ വരെ
കോണ്‍ഗ്രസ് - 81 മുതല്‍ 101 സീറ്റുകള്‍ വരെ
ബിഎസ്.പി - 0
മറ്റുള്ളവര്‍ - 15

ന്യൂസ് നേഷന്‍ 
ബിജെപി -  89 മുതല്‍ 93 സീറ്റുകള്‍ വരെ
കോണ്‍ഗ്രസ് - 99 മുതല്‍ 103 സീറ്റുകള്‍ വരെ 
ബിഎസ്പി - 0
മറ്റുള്ളവര്‍ - 5 മുതല്‍ 9 വരെ സീറ്റുകള്‍ 

 

Follow Us:
Download App:
  • android
  • ios