വസുന്ധരയ്ക്ക് തടി കൂടുന്നുവെന്ന് ശരത് യാദവ്; തന്നെ അപമാനിച്ചുവെന്ന് വസുന്ധര രാജെ, പരാതിയുമായി ബിജെപി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 7, Dec 2018, 10:24 AM IST
Feel insulted, EC should act  on Sharad Yadav's body-shaming says vasundhara Raje
Highlights

ശത് യാദവിന്‍റെ വാക്കുകള്‍ തന്നെ ഞെട്ടിച്ചുവെന്നാണ് വസുന്ധര രാജെ പ്രതികരിച്ചത്. ശരത് യാദവ് തന്നെ അപമാനിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രാജസ്ഥാനിലെ ബിജെപി നേതൃത്വം ശരത് യാദവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. 

 ജയ്പൂര്‍: തടി കൂടുന്നതിനാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്ക് വിശ്രമം ആവശ്യമാണെന്ന് മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ ശരത് യാദവ്. '' വസുന്ധരയ്ക്ക് വിശ്രമം നല്‍കൂ. അവര്‍ വളരെ ക്ഷീണിതയാണ്. തടിയും കൂടിയിരിക്കുന്നു. മുമ്പ് വളരെ മെലിഞ്ഞിരുന്നതാണ്. അവര്‍ ഞങ്ങളുടെ മധ്യപ്രദേശിന്‍റെ മകളാണ് '' - കഴിഞ്ഞ ദിവസം ആല്‍വാറില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ശരദ് യാദവ്.

അതേസമയം ശരത് യാദവിന്‍റെ വാക്കുകള്‍ തന്നെ ഞെട്ടിച്ചുവെന്നാണ് വസുന്ധര രാജെ പ്രതികരിച്ചത്. ശരത് യാദവ് തന്നെ അപമാനിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രാജസ്ഥാനിലെ ബിജെപി നേതൃത്വം ശരത് യാദവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി.

വസുന്ധരയ്ക്കെതിരായ പരാമര്‍ശം വിവാദമായതോടെ മണിക്കൂറുകള്‍ക്കുളളില്‍ താന്‍ തമാശ പറഞ്ഞതായിരുന്നുവെന്ന വിശദീകരണവുമായി ശരത് യാദവ് രംഗത്തെത്തി.''അതൊരു തമാശയായിരുന്നു. വസുന്ധര രാജെയെ മുറിപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല. അവരെ വരളെ നാളായി എനിക്ക് അറിയാം. തടി കൂടുന്നുവെന്ന് അവരെ കണ്ടപ്പോള്‍ നേരിട്ട് പറഞ്ഞിരുന്നു '' - ശരത് യാദവ് പറഞ്ഞു.

രാജസ്ഥാനിലേ നിയമസഭയിലെ 199 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. 200 നിയോജക മണ്ഡലങ്ങളിൽ ആല്‍വാര്‍ ജില്ലയിലെ രാംഘട്ട് സീറ്റിലെ വോട്ടെടുപ്പ്, സ്ഥാനാര്‍ഥി മരിച്ചതിനാൽ മാറ്റിവച്ചിരിക്കുകയാണ്. 2274 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഭരണം തുടരാമെന്ന് ബിജെപി പ്രതീക്ഷിക്കുമ്പോൾ സംസ്ഥാനം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.

loader