Asianet News MalayalamAsianet News Malayalam

ഹിന്ദുവിന് ഒരിക്കലും തീവ്രവാദിയാകാന്‍ കഴിയില്ല: മോദി

ഹിന്ദുസമുദായത്തില്‍നിന്ന് ഒരാള്‍ തീവ്രവാദിയായാല്‍  അയാള്‍ ഒരിക്കലും യത്ഥാര്‍ഥ ഹിന്ദു ആയിരിക്കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു

hindu never can be a terrorist-modi
Author
New Delhi, First Published May 15, 2019, 7:13 PM IST

ദില്ലി: ഒരിക്കലും ഹിന്ദുവിന് തീവ്രവാദിയാകാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. അഥവാ ഹിന്ദുസമുദായത്തില്‍നിന്ന് ഒരാള്‍ തീവ്രവാദിയായാല്‍ ഒരിക്കലും അയാള്‍ യത്ഥാര്‍ഥ ഹിന്ദു ആയിരിക്കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഹിന്ദുക്കളുടെ നിറമായ കാവിയെ തീവ്രവാദവുമായി കൂട്ടിക്കെട്ടിയ കോണ്‍ഗ്രസിന് ഒരിക്കലും രക്ഷപ്പെടാന്‍ കഴിയില്ല. ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍ പറഞ്ഞിരുന്നു.

ബംഗാളില്‍ തെരഞ്ഞെടുപ്പിനെ ആക്രമണമുണ്ടാകുമെന്ന് ഒരു വര്‍ഷം മുമ്പേ താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തദ്ദേശ തെര‍ഞ്ഞെടുപ്പിലും ബംഗാളില്‍ ആക്രമണമുണ്ടായി. ആറ് ഘട്ടങ്ങളിലും ബംഗാളില്‍ വ്യാപക അക്രമം നടന്നു. നേരത്തെ നടന്ന ആക്രമണങ്ങള്‍ക്ക് മാധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്നും മോദി കുറ്റപ്പെടുത്തി.

നാല് മാസം മുമ്പ് ഹെലികോപ്ടര്‍ ഇറങ്ങാന്‍ അനുമതി നല്‍കിയില്ല. ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തന്‍റെ ഫോണ്‍ കാള്‍ അറ്റന്‍റ് ചെയ്തില്ല. ബംഗാള്‍ സര്‍ക്കാറും ജനങ്ങളുമാണ് തെര‍ഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നതെന്നും മോദി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios