Asianet News MalayalamAsianet News Malayalam

ആലത്തൂരിൽ രമ്യക്കെതിരെ കല്ലേറ്; "ചതിക്കല്ലേടാ" എന്ന് ആക്രോശിച്ച് അനിൽ അക്കര

കല്ലെറിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ചതിക്കെല്ലെടാ എന്നു പറയുന്ന വിഡിയോ ആണ് പുറത്തുവന്നത്.

Is congress workers behind stone pelting agaisnt Ramya haridas? suspecting videos circulated by LDF
Author
Palakkad, First Published Apr 22, 2019, 9:25 AM IST

പാലക്കാട്: ആലത്തൂരിൽ കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് കല്ലെറിഞ്ഞത് യുഡിഎഫ് പ്രവര്‍ത്തകരാണെന്ന് സംശയമുണര്‍ത്തുന്ന വിഡിയോ പുറത്ത്. കല്ലെറിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ചതിക്കെല്ലെടാ എന്നു പറയുന്ന വീഡിയോ ആണ് പുറത്തുവന്നത്.

ഈ വീഡിയോയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ദൂരെയാണ് നില്‍ക്കുന്നതെന്നും കണാം. കല്ലെറിയരുതെന്ന് അനില്‍ അക്കര പറയുന്നുണ്ടെങ്കിലും പ്രവര്‍ത്തകര്‍ കല്ലേറ് തുടരുന്നുണ്ട്. ഈ സംഭവത്തിലാണ് രമ്യക്ക് പരിക്കേറ്റതെന്ന് എല്‍ഡിഎഫ് ആരോപിച്ചു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

അതേസമയം, ഇങ്ങോട്ട് കല്ലെറിഞ്ഞ ഇടതുമുന്നണി പ്രവര്‍ത്തകരെ തിരിച്ച് എറിയാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയാനാണ് താന്‍ ശ്രമിച്ചതെന്ന് അനില്‍ അക്കര ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. എണ്ണത്തിൽ കുറവായിരുന്ന ഇടത് മുന്നണി പ്രവര്‍ത്തകരെ എണ്ണായിരത്തോളം വരുന്ന കോൺഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ച് കൈകാര്യം ചെയ്യാനിടയായാൽ ഉണ്ടാകുമായിരുന്ന അത്യാഹിതം താൻ ഇടപെട്ട് ഒഴിവാക്കിയതിൽ എന്താണ് തെറ്റെന്നും അനിൽ അക്കര ചോദിച്ചു

.

Follow Us:
Download App:
  • android
  • ios