Asianet News MalayalamAsianet News Malayalam

'12 സീറ്റില്‍ നിന്ന് പിന്നോട്ടില്ല'; കോണ്‍ഗ്രസ്-ജോസഫ് ചര്‍ച്ച വീണ്ടും അലസി

കോട്ടയത്ത് നേരത്തെ മത്സരിച്ച 5 ൽ ഒന്ന് വിട്ട് തരാമെന്നും പകരം മറ്റൊരു സീറ്റ് നൽകണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ 10 സീറ്റിൽ ജോസഫ് വിഭാഗം വഴങ്ങണമെന്നാണ് കോൺഗ്രസ് നിലപാട്.

joseph congress discussion
Author
Trivandrum, First Published Mar 2, 2021, 11:18 PM IST

തിരുവനന്തപുരം: പന്ത്രണ്ട് സീറ്റ് വേണമെന്ന നിലപാടിൽ ഉറച്ച് ജോസഫ് വിഭാഗം. കോട്ടയം ജില്ലയിൽ നാല് സീറ്റ് വേണമെന്ന ആവശ്യവും മുന്നോട്ട് വെച്ചു. കാഞ്ഞിരപ്പള്ളിയോ പൂഞ്ഞാറോ നൽകണം.കോട്ടയത്ത് നേരത്തെ മത്സരിച്ച 5 ൽ ഒന്ന് വിട്ട് തരാമെന്നും പകരം മറ്റൊരു സീറ്റ് നൽകണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ 10 സീറ്റിൽ ജോസഫ് വിഭാഗം വഴങ്ങണമെന്നാണ് കോൺഗ്രസ് നിലപാട്.

ചങ്ങനാശേരി കോണ്‍ഗ്രസിന് വിട്ട് നല്‍കില്ലെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ നിലപാട്. സീറ്റെടുത്താല്‍ കോണ്‍ഗ്രസിനെതിരെ വിമതനായി മത്സരിക്കുമെന്ന സൂചന നല്‍കുകയാണ് സിഎഫ് തോമസ് എംഎല്‍എയുടെ സഹോദരൻ സാജൻ ഫ്രാൻസിസ്. ജോസഫ് പക്ഷത്ത് സിഎഫിന്‍റെ സഹോദരൻ സാജൻ ഫ്രാൻസിസ് നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിത്വത്തിനായി രംഗത്ത് ഉണ്ടായിരുന്നു. സീറ്റ് വിട്ട് കൊടുത്താല്‍ മത്സരിക്കുമെന്ന സൂചനയാണ് സാജൻ നല്‍കുന്നത്.

Follow Us:
Download App:
  • android
  • ios