Asianet News MalayalamAsianet News Malayalam

ഏഷ്യാനെറ്റ് ന്യൂസ് സർവ്വേ യാഥാർത്ഥ്യത്തോട് ചേരുന്നത്, അഴീക്കോടെ ഫലത്തോട് യോജിപ്പില്ലെന്നും എം വി ഗോവിന്ദൻ

വടക്കൻ കേരളത്തിലെ നാലു ജില്ലകളിൽ ഇടതു മുന്നണിയുടെ വന്‍ മുന്നേറ്റമുണ്ടാക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ^സീ ഫോർ പോസ്റ്റ് പോൾ സര്‍വെ പ്രവചിക്കുന്നത്

kerala Assembly Election 2021 asianet news post poll survey CPM leader mv govindan response
Author
Kerala, First Published Apr 30, 2021, 9:43 AM IST

കണ്ണൂർ: കേരളാ നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ ഇടത് മുന്നേറ്റം പ്രവചിച്ച ഏഷ്യാനെറ്റ് ന്യൂസ് - സീഫോർ പോസ്റ്റ് പോൾ സർവേ ഫലം യാഥാർത്ഥ്യത്തോട് ചേർന്ന് നിൽക്കുന്നതെന്ന് സിപിഎം. വടക്കൻ കേരളത്തിൽ ഇടതുമുന്നണി വൻ മുന്നേറ്റമുണ്ടാക്കുമെന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു. ന്യൂനപക്ഷത്തിനിടയിൽ സ്വാധീനം കൂടിയതാണ് മലബാറിൽ മുന്നണിക്ക് നേട്ടമാവുക. കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റും കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കോഴിക്കോട് ജില്ലയിൽ ഇടതിന് ഒരു സീറ്റിലധികം നഷ്ടപ്പെടില്ല. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ ഇടത് മുന്നണിയുടെ രാഷ്ട്രീയ പരീക്ഷണം പരാജയപ്പെടില്ല. അഴീക്കോട് കെ എം ഷാജി ജയിക്കുമെന്ന സർവേ പ്രവചനത്തോട് യോജിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.  

വടക്കൻ കേരളത്തിലെ നാലു ജില്ലകളിൽ ഇടതു മുന്നണിയുടെ വന്‍ മുന്നേറ്റമുണ്ടാക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ^സീ ഫോർ പോസ്റ്റ് പോൾ സര്‍വെ പ്രവചിക്കുന്നത്.എൽഡിഎഫ് 21 മുതൽ 25 വരെ സീറ്റ് നേടാമെന്നാണ് പ്രവചനം. യുഡിഎഫിന് 6 മുതൽ പത്തുവരെ സീറ്റും എൻഡിഎ 1 മുതൽ രണ്ട് സീറ്റും നേടാനുള്ള സാധ്യത സർവേ പ്രവചിക്കുന്നു. അതേസമയം ഒന്‍പതിടത്ത് ഇഞ്ചോടിച്ച് മത്സരമാണെന്നാണ് സർവേ സൂചിപ്പിക്കുന്നത്. 

വടക്കൻ ജില്ലകളിൽ മുൻതൂക്കം ഇടതുമുന്നണിക്ക്; മൂന്ന് ജില്ലകളിൽ മേൽക്കോയ്മ, വയനാട്ടിൽ ഇഞ്ചോടിഞ്ച്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios