Asianet News MalayalamAsianet News Malayalam

'നാടിന്‍റെ പുരോഗതിക്ക് തോല്‍വി തടസ്സമാകില്ല'; പിന്തുണച്ചവര്‍ക്ക് നന്ദിയറിയിച്ച് കുമ്മനം രാജശേഖരന്‍

വിജയിച്ച എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു. ജനങ്ങളെ ഈശ്വരനായി കാണുമെന്നും കുമ്മനം കുറിച്ചു.

kummanam thanks to voters
Author
Thiruvananthapuram, First Published May 24, 2019, 2:09 PM IST

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ തന്നെ പിന്തുണച്ചവര്‍ക്കും സഹായം നല്‍കിയവര്‍ക്കും നന്ദിയറിയിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന കുമ്മനം രാജശേഖരന്‍. നാടിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നിലുണ്ടാകുമെന്ന വാഗ്ദാനം ലംഘിക്കില്ലെന്നും തന്‍റെ തോല്‍വി നാടിന്‍റെ പുരോഗതിക്ക് തടസ്സമാകില്ലെന്നും കുമ്മനം ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. വിജയിച്ച എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു. ജനങ്ങളെ ഈശ്വരനായി കാണുമെന്നും കുമ്മനം കുറിച്ചു.

കുമ്മനം രാജശേഖരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്


കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എനിക്ക് വേണ്ട പിന്തുണയും സഹായവും നൽകിയ എല്ലാവരോടും എനിക്ക് ഉള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. തിരുവനന്തപുരം പാർലമെൻറ് നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തന വേളയിൽ ഒട്ടനവധി സമ്മതിദായകരെ നേരിൽ കാണാൻ കഴിഞ്ഞു. നാടിന്റെയും, നാട്ടുകാരുടെയും പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുവാൻ എന്തു ത്യാഗം സഹിച്ചും പ്രവർത്തിക്കുമെന്നും ജനങ്ങളോടൊപ്പം നിന്ന് നാടിന്റെ വികസനത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുമെന്നും ഉള്ള എൻറെ വാഗ്ദാനം ഒരിക്കലും ഞാൻ ലംഘിക്കുകയില്ല. പ്രതിജ്ഞാബദ്ധനായി എല്ലാവരോടും ഒപ്പം ഞാനുണ്ടാകും. തോൽവി അതിനൊരു തടസ്സമല്ല. നമുക്ക് ഒരുമിച്ച് നിന്ന് നാടിന്റെ സർവ്വതോന്മുഖമായ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കാം. ആരോടും വിദ്വേഷമോ, പരിഭവമോ ഇല്ലാതെ എന്നെന്നും ജനങ്ങളെ ഈശ്വരനായി കരുതി തുടർന്നും പ്രവർത്തിക്കണമെന്നാണഗ്രഹം. ഒരുമയോടെ ഇനിയും മുന്നോട്ടു പോകാൻ കഴിയുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്.
ദേശീയതലത്തിൽ എൻഡിഎക്ക് ലഭിച്ച അംഗീകാരവും പിന്തുണയും ജനങ്ങളുടെ ദേശീയ ബോധത്തെയും, പ്രതിബദ്ധതയെയും ആണ് കാണിക്കുന്നത്. ശ്രീ നരേന്ദ്രമോദിയുടെ കരങ്ങൾക്ക് ശക്തി പകരുന്നതിന് കേരളത്തിന്‍റെ സംഭാവനയും അനിവാര്യമാണ്. കേരളത്തിൽ എൻഡിഎയ്ക്ക് വോട്ടിങ് ശതമാനം വർധിച്ചത് ഒട്ടേറെ പ്രതീക്ഷകൾ നൽകുന്നു. കേരളത്തിൻറെ സമഗ്ര പരിവർത്തനത്തിന് ഇത് സഹായകമാകട്ടെ. 
വിജയം വരിച്ച എല്ലാവർക്കും എന്‍റെ ആശംസകൾ.

Follow Us:
Download App:
  • android
  • ios