Asianet News MalayalamAsianet News Malayalam

വോട്ടര്‍മാരെ തരംതിരിച്ച് മനേക ഗാന്ധി; വീണ്ടും വിവാദം

തെരഞ്ഞെടുപ്പിന് ശേഷം തിരികെ'ഉപകാരം' ചെയ്യേണ്ട വോട്ടര്‍മാരെ 'എബിസിഡി' എന്ന് തരംതിരിച്ചതാണ് പുതിയ വിവാദം.

Maneka gandhi categorised voters; open fresh controversy
Author
Lucknow, First Published Apr 15, 2019, 10:51 AM IST

ലഖ്നൗ: സുല്‍ത്താന്‍പൂരില്‍ വീണ്ടും വിവാദ പരാമര്‍ശവുമായി സിറ്റിങ് എംപിയും സ്ഥാനാര്‍ഥിയുമായ മനേക ഗാന്ധി. തെരഞ്ഞെടുപ്പിന് ശേഷം തിരികെ'ഉപകാരം' ചെയ്യേണ്ട വോട്ടര്‍മാരെ 'എബിസിഡി' എന്ന് തരംതിരിച്ചതാണ് പുതിയ വിവാദം.

80 ശതമാനം വോട്ടുകളും ബിജെപിക്ക് അനുകൂലമായ ഗ്രാമങ്ങളെ എ കാറ്റഗറിയിലും 60 ശതമാനം അനുകൂലമായാല്‍ ബി, 50 ശതമാനം അനുകൂലമായാല്‍സി 30 ശതമാനത്തില്‍ കുറഞ്ഞാല്‍ ഡി എന്നിങ്ങനെയാണ് മനേക ഗാന്ധി തരംതിരിച്ചത്. വിജയിച്ചാല്‍ തന്‍റെ വികസന പ്രവര്‍ത്തനം ഈ കണക്ക് അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്നും അവര്‍ പറഞ്ഞു.

നേരത്തെ തെരഞ്ഞെടുപ്പ് യോഗത്തില്‍ മുസ്ലിങ്ങളെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ സംസാരിച്ചിരുന്നു. മുസ്ലിങ്ങള്‍ തനിക്ക് വോട്ട് ചെയ്തിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കില്ലെന്ന തരത്തിലായിരുന്നു പ്രസംഗം.

Follow Us:
Download App:
  • android
  • ios