കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും 'മോദി'; ഇതോ രാഹുലിന്‍റെ ചാണക്യ തന്ത്രം

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 8, Nov 2018, 6:14 PM IST
modi dupe for congress election campaign
Highlights

തന്നെ കാണുമ്പോള്‍ ആളുകള്‍ എല്ലാ അച്ഛേ ദിന്‍ എവിടെ എന്ന് ചോദിക്കുമായിരുന്നു. സാധാരണക്കാര്‍ക്ക് നേരിടുന്ന പ്രശ്നങ്ങളില്‍ മനം നൊന്ത് ബിജെപിയുമായുള്ള സഖ്യ ബന്ധങ്ങള്‍ ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ അഭിനന്ദന്‍ ചേരുകയായിരുന്നു

റായ്പൂര്‍: മിത്രോം... ഞാന്‍ ഇവിടെ ഒരു സത്യം പറയാന്‍ എത്തിയതാണ്. അച്ഛേ ദിന്‍ ഒരിക്കലും വരില്ല. അത് ഒരു പൊള്ളയായ വാഗ്ദാനം ആയിരുന്നു. അത് കൊണ്ട് വികസനത്തിനായി ഓരോ വോട്ടും കോണ്‍ഗ്രസിന് നല്‍കൂ... 'മോദി'യുടെ പ്രസംഗം തകര്‍ക്കുകയാണ്. ഇത് സത്യമോ മിഥ്യയോ, പ്രസംഗം കേള്‍ക്കാന്‍ എത്തിയവര്‍ക്കെല്ലാം നടക്കുന്നത് എന്താണെന്ന് മനസിലാക്കാന്‍ സാധിക്കുന്നില്ല.

അതേ രൂപം, ഭാവം... വേഷം... ഇതാണോ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി? ചോദ്യങ്ങള്‍ അലയടിച്ചു. എന്നാല്‍, അത് മോദിയല്ല... ബിജെപിയുടെ വേരറക്കാന്‍ കോണ്‍ഗ്രസിന്‍റെ പുത്തന്‍ തന്ത്രം... ഇതാണ് അഭിനന്ദന്‍ പഥക്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി പ്രചാരണം നടത്തുന്ന നേതാവ്.

എന്‍ഡിഎ ഘടകകക്ഷിയായ റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ നിന്ന് രാജിവെച്ച് അഭിനന്ദന്‍ കോണ്‍ഗ്രസിലെത്തിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. തന്നെ കാണുമ്പോള്‍ ആളുകള്‍ എല്ലാ അച്ഛേ ദിന്‍ എവിടെ എന്ന് ചോദിക്കുമായിരുന്നു.

മോദി ജി 2014 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നല്‍കിയ വാഗ്ദാനം ആയിരുന്നു അത്. ഇതോടെ സാധാരണക്കാര്‍ക്ക് നേരിടുന്ന പ്രശ്നങ്ങളില്‍ മനം നൊന്ത് ബിജെപിയുമായുള്ള സഖ്യ ബന്ധങ്ങള്‍ ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നുവെന്ന് അഭിനന്ദന്‍ പിടിഐയോട് പറഞ്ഞു.

ഛത്തീസ്ഗഡിലെ വിവിധ മണ്ഡലങ്ങളില്‍ അഭിനന്ദന്‍ പ്രചാരണം നടത്തുന്നുണ്ട്. എവിടെ എത്തിയാലും വലിയ സ്വീകരണമാണ് ലഭിക്കുന്നത്. മോദി വാഗ്ദാനം ചെയ്ത 15 ലക്ഷവും അച്ഛേ ദിനും ആണ് മുഖ്യമായി പ്രചാരണത്തിന് ഉപയോഗിക്കുന്ന വിഷയങ്ങള്‍.

ബിജെപി വോട്ടുകളെ അഭിനന്ദനിലൂടെ കുറച്ചെങ്കിലും സ്വന്തമാക്കാമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഈ 'അപര' പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍, ആളുകള്‍ ബുദ്ധിയില്ലാത്തവരല്ലെന്നും മോദിക്ക് പകരം ഒരാളില്ലെന്നും ബിജെപി തിരിച്ചടിക്കുന്നു. 

loader