Asianet News MalayalamAsianet News Malayalam

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി വീണ്ടും വാരാണസിയില്‍ മത്സരിക്കും

2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ വഡോദരയിലും ഉത്തര്‍പ്രദേശിലെ വാരാണസിയിലും മോദി മത്സരിച്ചിരുന്നു

modi to contest from varanasi in 2019 loksabha elections
Author
Varanasi, First Published Jan 24, 2019, 6:41 PM IST

ദില്ലി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വാരാണസിയില്‍ നിന്നും തന്നെ ജനവിധി തേടിയേക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കി. വാരാണസി ഉള്‍പ്പെടുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതല കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധിയെ ഏല്‍പിച്ചതിന് പിന്നാലെയാണ് മോദി വാരാണസിയില്‍ നിന്നും തന്നെ ജനവിധി തേടുമെന്ന വാര്‍ത്ത പുറത്തു വരുന്നത്. 

2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ വഡോദരയിലും ഉത്തര്‍പ്രദേശിലെ വാരാണസിയിലും മോദി മത്സരിച്ചിരുന്നു. വാരാണസിയില്‍ ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനേയും വഡോദരയില്‍ കോണ്‍ഗ്രസ് നേതാവ് മധുസൂദനന്‍ മിസ്ത്രിയേയുമാണ് മോദി പരാജയപ്പെടുത്തിയത്. പിന്നീട് പ്രധാനമന്ത്രിയായ ശേഷം വഡ‍ോദര എംപി സ്ഥാനം രാജിവച്ച മോദി വാരാണസി എംപിയായി തുടരുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios