ദില്ലി: 'മോദിലൈ' എന്ന വാക്ക് തങ്ങളുടെ ഡിക്ഷ്ണറിയില്‍ ഇല്ലെന്ന് വ്യക്തമാക്കി ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറി അധികൃതര്‍. ഇതുവരെ അങ്ങനെയൊരു വാക്ക് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഔദ്യോഗികമായി വിശദീകരണം നല്‍കി. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ 'മോദിലൈ' എന്ന വാക്കുണ്ടെന്ന് ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയുടെ പേജിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതം ട്വീറ്റ് ചെയ്തിരുന്നു.

എന്നാല്‍, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്ത സ്ക്രീന്‍ഷോട്ട് വ്യാജമാണെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മോദി തുടര്‍ച്ചയായി നുണ പറയുന്നു എന്ന അര്‍ത്ഥത്തില്‍ രാഹുല്‍ഗാന്ധി മോദിലൈ എന്ന വാക്കുപയോഗിച്ച് ട്വീറ്റ് ചെയ്തത്. എന്നാല്‍, സ്ക്രീന്‍ ഷോട്ട് വ്യാജമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ രാഹുല്‍ മോദിയെ കളിയാക്കിയതാണെന്നും പറയുന്നു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.