Asianet News Malayalam

ലീഗിന്‍റെ ഉരുക്കുകോട്ട ഇത്തവണ തകർക്കുമെന്ന് ബിജെപി; കാസര്‍കോട് തീപാറും പോരാട്ടം

മുസ്ലീംലീഗിന്‍റെ ഉരുക്കുകോട്ട ഇത്തവണ തകർക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. 39 വർഷമായി രണ്ടാം സ്ഥാനത്തുണ്ട് ബിജെപി

Muslim League BJP set for straight fight in Kasaragod assembly election 2021
Author
Kasaragod, First Published Mar 23, 2021, 2:43 PM IST
  • Facebook
  • Twitter
  • Whatsapp

കാസര്‍കോട്: കഴിഞ്ഞ 44 വ‍ർഷമായി മുസ്ലീലീഗ് ജയിക്കുന്ന കാസർകോട് മണ്ഡലത്തിൽ ഇത്തവണ താമര വിരിയുമെന്ന് ബിജെപി. ക്രിസ്ത്യൻ വിഭാഗത്തിന്റേതടക്കം ന്യൂനപക്ഷ വോട്ടുകൾ കിട്ടുമെന്നും മൂന്നാം തവണയും മത്സരിക്കുന്ന എൻ.എ നെല്ലിക്കുന്നിനെതിരെ ശക്തമായ ജനവികാരമുണ്ടെന്നും ബിജെപി സ്ഥാനാർത്ഥി കെ.ശ്രീകാന്ത് പറയുന്നു. അതേസമയം പ്രചാരണത്തിൽ ഓരോ ദിവസം കഴിയും തോറും ജനപിന്തുണ കൂടുകയാണെന്നാണ് എൻ.എ നെല്ലിക്കുന്നന്‍റെ പ്രതികരണം.

മുസ്ലീംലീഗിന്‍റെ ഉരുക്കുകോട്ട ഇത്തവണ തകർക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. 39 വർഷമായി രണ്ടാം സ്ഥാനത്തുണ്ട് ബിജെപി. വോട്ട് വർധനയും 2001ന് ശേഷം തുടർച്ചയായി ലീഗിന്‍റെ ഭൂരിപക്ഷം കുറയുന്നതുമാണ് പ്രതീക്ഷ. മൂവായിരത്തോളം വരുന്ന ക്രിസ്ത്യൻ വോട്ടുകളും മുസ്ലീംവോട്ടിൽ ഒരു ചെറിയ ശതമാനവും പെട്ടിയാലാകുമെന്ന് ബിജെപി സ്ഥാനാർത്ഥി കെ.ശ്രീകാന്ത് പറഞ്ഞു. 

മൂന്നാംതവണയും എൻ.എ നെല്ലിക്കുന്ന് മത്സരിക്കുന്നതിൽ മുസ്ലീംലീഗിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം. എന്നാൽ പാർട്ടിയിൽ ഒരു പ്രശ്നവുമില്ലെന്നാണ് നെല്ലിക്കുന്നിന്റെ പ്രതിരണം. ബാവിക്കര തടയണ ഉദുമമണ്ഡലത്തിലാണെങ്കിലും ഇരുപത്തഞ്ച് വർഷത്തിലധികാമായുള്ള കാസർകോട്ടെ കുടിവെള്ള പ്രശ്നം പരിഹരിച്ച പദ്ധതിക്കായി നിരന്തരം നിയമസഭയിൽ ഇടപെട്ടത് താനാണെന്ന് ജനങ്ങൾക്കറിയാമെന്നും പദ്ധതി നടപ്പായതോടെ വലിയ പിന്തുണ കിട്ടുമെന്നും എൻഎ നെല്ലിക്കുന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ഏറെ പിറകിലാണെങ്കിലും ഇത്തവണ കരുത്തുകാട്ടുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എംഎ ലത്തീഫ് പറഞ്ഞു. ലീഗ് വോട്ടിൽ വിള്ളൽ വീഴുമോ എന്നത് തന്നെയാണ് കാസർകോട്ടെ ആകാംക്ഷ.

Follow Us:
Download App:
  • android
  • ios