Asianet News MalayalamAsianet News Malayalam

കോൺ​ഗ്രസ് സ്ഥാനാർഥി നിർണയത്തിൽ ഇടപെടില്ലെന്ന് ലീ​ഗ്: മൂന്നാം സീറ്റ് ചർച്ച ചെയ്തിട്ടില്ല

കോൺ​ഗ്രസ് സ്ഥാനാർഥി നിർണയത്തിൽ ലീ​ഗ് ഇടപെടാറില്ലെന്ന് ലീ​ഗ് എംപി പികെ കുഞ്ഞാലിക്കുട്ടി

Pk Kunjalikutty about oc candidateship in general election
Author
Malapuram, First Published Jan 23, 2019, 3:05 PM IST

മലപ്പുറം: ഉമ്മൻ ചാണ്ടി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ മൗനം പാലിച്ച് മുസ്ലീലീ​ഗ്. കോൺ​ഗ്രസ് സ്ഥാനാർഥി നിർണയത്തിൽ ലീ​ഗ് ഇടപെടാറില്ലെന്ന് ലീ​ഗ് എംപി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.  യുഡിഎഫ് ഘടകക്ഷികളോട് ഇക്കാര്യം ചോദിച്ചാൽ ഇതേക്കുറിച്ച് പറയേണ്ട സ്ഥലത്ത് പറയാമെന്നും അല്ലാതെ പരസ്യപ്രതികരണത്തിനില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ആവശ്യപ്പെടുന്ന കാര്യം മുസ്ലീലീ​ഗിനുള്ളിൽ ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. 

Follow Us:
Download App:
  • android
  • ios