Asianet News MalayalamAsianet News Malayalam

എംബി രാജേഷിന്‍റെ തോല്‍വിയുടെ 'എക്സ് ഫാക്ടര്‍' പികെ ശശിയോ...?

ഷൊറണൂര്‍ എംഎല്‍എയാണ് പികെ ശശി. അതുപോലെ മണ്ണാര്‍ക്കാട്, കോങ്ങാട്, ഒറ്റപ്പാലം മണ്ഡലങ്ങളില്‍ ശക്തമായ സ്വാധീനവും ശശിക്കുണ്ട്.

PK Sasi x factor of rajesh defeat?
Author
Palakkad, First Published May 23, 2019, 9:03 PM IST

പാലക്കാട്: എക്സിറ്റ് പോളുകള്‍ പോലും വിജയം ഉറപ്പിച്ച പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷിന്‍റെ തോല്‍വി പാലക്കാട് സിപിഎമ്മില്‍ പുതിയ പോര്‍മുഖം തുറക്കും. പികെ ശശി വിവാദത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ ഉടലെടുത്ത ഗ്രൂപ്പിസത്തിന് ആക്കം കൂട്ടുന്നതാണ് എംബി രാജേഷിന്‍റെ തോല്‍വി. പാലക്കാട് സിപിഎമ്മില്‍ പികെ ശശി പിടിമുറുക്കുന്നതിനിടെയായിരുന്നു ഡിവൈഎഫ്ഐ നേതാവിന്‍റെ പരാതി. മണ്ണാര്‍ക്കാട് ഏരിയ ഓഫിസില്‍വച്ച് തന്നോട് അപമര്യാദയോടെ പെരുമാറിയെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. വിവാദമായതോടെ ശശിയെ പാര്‍ട്ടി സസ്പെന്‍റ് ചെയ്തു. 

പെണ്‍കുട്ടിയുടെ പരാതിക്ക് പിന്നില്‍ എംബി രാജേഷാണെന്ന് പാര്‍ട്ടിയിലെയും ഡിവൈഎഫ്ഐയിലെയും ശശി അനുകൂലികള്‍ ആരോപിച്ചിരുന്നു. സ്വാധീനമുള്ള നേതാവിന്‍റെ പിന്തുണയോടെയായിരുന്നു പെണ്‍കുട്ടിയുടെ നീക്കങ്ങള്‍.അതുകൊണ്ട് തന്നെ രാജേഷിന്‍റെ വീഴ്ച ഒരുവിഭാഗം ആഗ്രഹിച്ചതായിരുന്നു.  തെരഞ്ഞെടുപ്പില്‍ നാല് മണ്ഡലങ്ങളില്‍ ലീഡ് നേടിയിട്ടും രാജേഷിന് രക്ഷപ്പെടാനായില്ല എന്നതാണ് വസ്തുത. കാലങ്ങളായി ഇടതുപക്ഷത്തെ പിന്തുണക്കുന്ന ഷൊറണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ മണ്ഡലങ്ങളില്‍ പ്രതീക്ഷിത ലീഡ് ലഭിക്കാത്തതാണ് രാജേഷിന്‍റെ പാരജയ കാരണങ്ങളില്‍ പ്രധാനം. ഷൊറണൂര്‍ എംഎല്‍എയാണ് പികെ ശശി. അതുപോലെ മണ്ണാര്‍ക്കാട്, കോങ്ങാട്, ഒറ്റപ്പാലം മണ്ഡലങ്ങളില്‍ ശക്തമായ സ്വാധീനവും ശശിക്കുണ്ട്. അതുകൊണ്ടുതന്നെ ഈ മണ്ഡലങ്ങളിലെ വോട്ടുചോര്‍ച്ച വിരല്‍ ചൂണ്ടുന്നത് പികെ ശശിയുടെ തലയിലേക്കാണ്. 

2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാടൊഴികെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും രാജേഷ് ലീഡ് നേടിയിരുന്നു. മണ്ണാര്‍ക്കാടും നേരിയ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. എന്നാല്‍, ഇത്തവണ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ സിപിഎം നിലം തൊട്ടില്ല. 30000ത്തിലേറെ വോട്ടുകളാണ് ശ്രീകണ്ഠന്‍ ലീഡ് ചെയ്തത്. പട്ടാമ്പിയിലും ശ്രീകണ്ഠന്‍ ലീ‍ഡ് തിരിച്ചുപിടിച്ചു. അതേസമയം, ഇടതുപക്ഷ മണ്ഡലങ്ങളില്‍ ലീഡ് നാമമാത്രമായി ചുരുങ്ങി. കോങ്ങാട് ലീഡ് വെറും മൂന്നക്കത്തിലൊതുങ്ങി. മുന്‍ വര്‍ഷങ്ങളില്‍ വന്‍ലീഡ് നല്‍കിയ ഷൊറണൂരും ഒറ്റപ്പാലവും രാജേഷിനെ കൈവിട്ടു. പികെ ശശിക്ക് സ്വാധീനം കുറഞ്ഞ മലമ്പുഴയില്‍ മാത്രമാണ് എംബി രാജേഷിന് ഭേദപ്പെട്ട ലീഡ് ലഭിച്ചത്. 2014ല്‍ 30000ത്തോളം ലീഡ് ലഭിച്ചപ്പോള്‍ ഇത്തവണ 22000ത്തോളം വോട്ട് ലഭിച്ചു.    

Follow Us:
Download App:
  • android
  • ios