Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് ഗോദയിൽ നേരിട്ട് ഏറ്റുമുട്ടാൻ ഒരുങ്ങി മോദിയും രാഹുലും

ലോക്സഭാ തെര‌ഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനൽ പോരാട്ടത്തിന് ചൂടേറുകയാണ്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും രാജ്യം തെരഞ്ഞെടുപ്പ് ഗോദയിലേക്ക്. ബിജെപിയ്ക്കും പ്രതിപക്ഷത്തിനും പോരാട്ടം നിർണായകമാണ്. മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഢും ആ‌ർക്കൊപ്പം നിൽക്കും?

 

pm modi and rahul gandhi to meet face to face for assembly election in five states
Author
New Delhi, First Published Nov 7, 2018, 9:49 PM IST

ദില്ലി:  ലോക്സഭാ തെര‌ഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനൽ പോരാട്ടത്തിന് ചൂടേറുകയാണ്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും രാജ്യം തെരഞ്ഞെടുപ്പ് ഗോദയിലേക്ക്. ബിജെപിയ്ക്കും പ്രതിപക്ഷത്തിനും പോരാട്ടം നിർണായകമാണ്. മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഢും ആ‌ർക്കൊപ്പം നിൽക്കും? ഭരണം നിലനിർത്താൻ ബിജെപിയും തിരിച്ചുവരവിന് കോൺഗ്രസും കച്ച മുറുക്കുമ്പോൾ പോരാട്ടം തീ പാറും. നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനിറങ്ങിയ ടിആർഎസ്സിന് തെലങ്കാനയിൽ അടി തെറ്റുമോ? മിസോറം കോൺഗ്രസിനെ കൈ വിടുമോ? ആര് വാഴും? ആര് വീഴും? അടുത്ത മാസം 11 വരെ ഫലമറിയാൻ കാത്തിരിയ്ക്കണം.

 പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ സംസ്ഥാനങ്ങളിലും പത്തോളം റാലികളിൽ പങ്കെടുക്കുമെന്നാണ് സൂചന.  അതേസമയം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും പത്രികാസമർപ്പണം തുടങ്ങിക്കഴിഞ്ഞു. കേദാർനാഥിൽ ദീപാവലി ആഘോഷിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇനി തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിലേക്കാണ്. ഛത്തീസ്ഗഢിലെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണത്തോടെയായിരിക്കും മോദിയുടെ റാലികൾ തുടങ്ങുക. പത്താംതീയതിയാണ് ഛത്തീസ്ഗഢിലെ പരസ്യപ്രചാരണം അവസാനിക്കുന്നത്. 

 

Follow Us:
Download App:
  • android
  • ios