മലപ്പുറം: പോസ്റ്ററുകളും പ്രതിഷേധങ്ങൾ വിലപ്പോയില്ല. പൊന്നാനി പി നന്ദകുമാർ തന്നെ സിപിഎം സ്ഥാനാർഥിയാവും. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചതോടെയാണ് ഇക്കാര്യത്തിൽ തീരുമാനമായത്. നേരത്തെ പൊന്നാനിയിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി എം സിദ്ദിഖിനെ സ്ഥാനാർഥിയാക്കണം എന്നാവശ്യപ്പെട്ട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യങ്ങൾ തള്ളിയ ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അംഗീകരിക്കുകയായിരുന്നു.

അതേ സമയം ഏറനാട് യു. ഷറഫലിക്ക് വിജയ സാധ്യത കുറവെന്ന് ജില്ലാ കമ്മറ്റിയിൽ അഭിപ്രായം ഉയർന്നു. പകരം കെ.ടി.അബ്ദുറഹിമാനെ പരിഗണിക്കണമെന്നാണ്  ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല.