Asianet News MalayalamAsianet News Malayalam

'മോദിലൈ'; ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ പുതിയ വാക്കെന്ന് രാഹുല്‍, വിവാദം

ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയുടെ പേജിന്‍റെ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടുത്തിയാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.

rahul claims 'modilie' is a new word in oxford dictionary, erupt controversy
Author
New Delhi, First Published May 15, 2019, 8:36 PM IST

ദില്ലി: റഡാര്‍, ഡിജിറ്റല്‍ ക്യാമറ, ഇ മെയില്‍ വിവാദം എന്നിവയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നിരന്തരമായി നുണ പറയുന്നതിനാല്‍ ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയില്‍ മോദിലൈ(modilie) ഉള്‍പ്പെടുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ട്വീറ്റില്‍ വിവാദം പുകയുന്നു.

ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയുടെ പേജിന്‍റെ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടുത്തിയാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. സത്യത്തെ രൂപം മാറ്റുന്നു എന്നാണ് രാഹുലിന്‍റെ ട്വീറ്റിലെ ഓക്സ്ഫോര്‍ഡ് പേജില്‍ മോദിലൈ എന്ന വാക്കിന് അര്‍ത്ഥം നല്‍കിയിരിക്കുന്നത്.  

rahul claims 'modilie' is a new word in oxford dictionary, erupt controversy

എന്നാല്‍, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്ന ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയുടെ പേജ് സ്ക്രീന്‍ ഷോട്ട് വ്യാജമാണെന്നാണ് ആരോപണം. രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്ത സ്ക്രീന്‍ ഷോട്ടില്‍ ഓക്സ്ഫോര്‍ഡ് ചിഹ്നം യഥാര്‍ത്ഥമല്ല.  ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയുടെ ഒഫീഷ്യല്‍ പേജില്‍ മോദിലൈ എന്ന വാക്ക് തിരയുമ്പോള്‍ ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കി ബിജെപി അനുകൂലികള്‍ രാഹുലിനെതിരെ രംഗത്തെത്തി.

rahul claims 'modilie' is a new word in oxford dictionary, erupt controversy

എന്നാല്‍, മോദിയെ രാഹുല്‍ കളിയാക്കിയതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 

Follow Us:
Download App:
  • android
  • ios