Asianet News MalayalamAsianet News Malayalam

മോദി-അമിത്ഷാ കൂട്ടുകെട്ട് ധിക്കാരത്തിന്‍റേത്, രാഹുല്‍ വിനയമുള്ളവന്‍: ശിവസേന

മോദിയെയും അമിത് ഷായെയും വിമര്‍ശിച്ചും രാഹുല്‍ ഗാന്ധിയെ പ്രശംസിച്ചും ശിവസേന രംഗത്ത്. രാഹുലിന്‍റേത് വിനയമാണെന്നും മോദി-അമിത് ഷാ കൂട്ടുകെട്ടിന്‍റേത് ധിക്കാരമാണെന്നും ഉദ്ദവ് താക്കറെ പറഞ്ഞു

Shiv Sena praised Congress president Rahul Gandhi for his politeness
Author
Mumbai, First Published Dec 13, 2018, 3:20 PM IST

മുംബൈ: ഹിന്ദി ഹൃദയഭൂമിയിലെ ബിജെപിയുടെ തോല്‍വിയില്‍ വീണ്ടും വിമര്‍ശനവുമായി ശിവസേന. മോദിയുടെയും അമിത് ഷായുടെയും ധിക്കാരമാണ് മഹാഭാരത്തില്‍ ഒടുവില്‍ കണ്ടതെന്ന് ശിവസേന തലവന്‍ ഉദ്ദവ് താക്കറെ പറഞ്ഞു. 

രാഹുല്‍ ഗാന്ധി സ്വന്തം വിജയം വിനീതമായാണ് സ്വീകരിച്ചത്. ബിജെപി ഭരിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. എന്നാല്‍ മോദി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെയോ ഇന്ദിരാഗാന്ധിയുടെയോ രാജീവ്‍ ഗാന്ധിയുടെയോ സംഭാവനകളെ അംഗീകരിക്കുന്നില്ല. അദ്ദേഹം ബിജെപിയുടെ വളര്‍ച്ചയ്ക്ക്  എല്‍ കെ അദ്വാനിയും മറ്റ് നേതാക്കളും നല്‍കിയ സംഭാവനകള്‍ പോലും അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും ഉദ്ദവ് താക്കറെ പറഞ്ഞു. മഹാഭാരതത്തില്‍ മാത്രമേ ഇത്രയും ധിക്കാരം കണ്ടിട്ടുള്ളുവെന്നും ഉദ്ദവ് കൂട്ടിച്ചേര്‍ത്തു. 

രാഹുല്‍ ഗാന്ധിയുടെ വിനയത്തെ പ്രശംസിച്ച ശിവസേന, 2019 ല്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്നും വ്യക്തമാക്കി. എന്നാല്‍ തങ്ങള്‍ ഒരിക്കലും ബിജെപി മുക്ത ഭാരതം എന്ന മുദ്രാവാക്യം മുഴക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെ തനിക്ക് നേരെ വന്ന കല്ലുകളെ ചെറുത്തുവെന്നതിനും എങ്ങനെ ജനാധിപത്യം നിരവധി ആക്രമണങ്ങളില്‍നിന്ന് അതിജീവിച്ചുവെന്നതിനുമുള്ള ഉത്തരം രാഹുലിന്‍റെ വിനയമാണെന്നും ഉദ്ദവ് താക്കറെ വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios