Asianet News MalayalamAsianet News Malayalam

തെലങ്കാനയില്‍ കോണ്‍ഗ്രസിനെയും ടിഡിപിയെയും പൂട്ടി റാവുവിന്റെ ടിആര്‍എസ് തന്ത്രങ്ങള്‍

തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയായ കാല്‍വകുന്ദല ചന്ദ്രശേഖര റാവു തെലങ്കാന സംസ്ഥാന രൂപീകരണത്തിനുള്ള പോരാട്ടങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ റാവു 1983 ല്‍ തെലങ്ക് ദേശം പാര്‍ട്ടിയില്‍ അംഗമായി. അവിഭക്ത ആന്ധപ്രദേശില്‍ എന്‍ ടി രാമറാവു, ചന്ദ്രബാബു നായിഡു സര്‍ക്കാരുകളില്‍ മന്ത്രിയായി തിളങ്ങിയ ശേഷമാണ് തെലങ്കാന പ്രക്ഷേഭത്തിന്റെ മുന്‍നിരയിലേക്കെത്തുന്നത്

telangana chandrasekhar rao strategy
Author
India, First Published Dec 11, 2018, 9:44 AM IST

ഹൈദരാബാദ്: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തെലങ്കാനയില്‍ ചന്ദ്രശേഖര റാവുവിനും തെലങ്കാന രാഷ്ട്ര സമിതിക്കും അനായാസ ജയമാണ് ഏവരും പ്രതീക്ഷിച്ചത്. ആ ആത്മിവിശ്വാസം തന്നെയാണ് നിയമസഭ നേരത്തെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നേരിടാന്‍ റാവുവിനെ പ്രേരിപ്പിച്ചതും. പോരാട്ടം അവസാനലാപ്പിലെത്തിയപ്പോള്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടിയെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീതി ജനിപ്പിച്ചു.

എന്നാല്‍ വോട്ടെണ്ണല്‍ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ തെലങ്കാനയില്‍ ചന്ദ്രശേഖര റാവുവിന്റെ ടിആര്‍എസ് അധികാരമുറപ്പിക്കുകയാണ്. വലിയ ഭൂരിപക്ഷം നേടുമെന്നാണ് വ്യക്തമാകുന്നത്. ഗജ് വേല്‍ മണ്ഡലത്തില്‍ റാവു ഇടയ്ക്ക് പിന്നിലായെങ്കിലും പാര്‍ട്ടിയുടെ വിജയത്തിലെ നിര്‍ണായക ശക്തി മറ്റാരുമല്ല.

തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയായ കാല്‍വകുന്ദല ചന്ദ്രശേഖര റാവു തെലങ്കാന സംസ്ഥാന രൂപീകരണത്തിനുള്ള പോരാട്ടങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ റാവു 1983 ല്‍ തെലങ്ക് ദേശം പാര്‍ട്ടിയില്‍ അംഗമായി. അവിഭക്ത ആന്ധപ്രദേശില്‍ എന്‍ ടി രാമറാവു, ചന്ദ്രബാബു നായിഡു സര്‍ക്കാരുകളില്‍ മന്ത്രിയായി തിളങ്ങിയ ശേഷമാണ് തെലങ്കാന പ്രക്ഷേഭത്തിന്റെ മുന്‍നിരയിലേക്കെത്തുന്നത്.

തെലുഗുദേശം പാര്‍ട്ടിക്കും കോണ്‍ഗ്രസിനും നിര്‍ണായക സ്വാധീനമുള്ള സംസ്ഥാനത്ത് ഇരുവരും ഒന്നിച്ച് നിന്നിട്ടും ടിആര്‍എസ് കുതിപ്പിനെ തടയാനായില്ല. കോണ്‍ഗ്രസ്-ടിഡിപി ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ ടിആര്‍എസിന് ഗുണമാക്കി മാറ്റാന്‍ റാവുവിന് സാധിച്ചു. കോണ്‍ഗ്രസ് ബാന്ധവത്തില്‍ കലാപമുയര്‍ത്തിയ ടിഡിപി നേതാക്കളെ പാളയത്തിലെത്തിച്ച് മത്സരിപ്പിച്ചതിലും റാവുവിന്റെ തന്ത്രങ്ങള്‍ ദൃശ്യമാണ്. ഒപ്പം നിയമസഭ പിരിച്ചുവിടാനുള്ള തീരുമാനം നൂറ് ശതമാനം ശരിയായിരുന്നുവെന്ന് തെളിയിക്കാനും.

Follow Us:
Download App:
  • android
  • ios