എടത്വാ: തെരഞ്ഞെടുപ്പ് ദിനം പോളിങ് ഉദ്യോഗസ്ഥനെ പട്ടി കടിച്ചു. എടത്വാ തലവടി 120ാം ബൂത്തിലാണ് സംഭവം. തലവടി ഗവണ്‍മെന്റ് ഹൈ സ്‌കൂളിലെ ബൂത്തിലെ സെക്കന്റ് പോളിംഗ് ഓഫീസര്‍ പ്രദീപിനാണ് കടിയേറ്റത്. ഉദ്യോഗസ്ഥനെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി ചികിത്സ നല്‍കി.