Asianet News MalayalamAsianet News Malayalam

ഞങ്ങള്‍ ഇറ്റാലിയന്‍ സര്‍ക്കാറിന്‍റെ വേലക്കാരായിരുന്നു, ഇപ്പോള്‍ സ്വതന്ത്രരായി: കങ്കണ റണൗട്

കോണ്‍ഗ്രസ് ഭരണകാലത്ത് രാജ്യം ദാരിദ്ര്യത്തില്‍ ഉഴലുമ്പോഴും പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയാകുമ്പോഴും നമ്മുടെ നേതാക്കള്‍ ലണ്ടനില്‍ സുഖവാസത്തിലായിരുന്നുവെന്നും കങ്കണ ആരോപിച്ചു

we were servants of Italy govt.; kangana ranaut targets congress
Author
Mumbai, First Published Apr 29, 2019, 5:10 PM IST

മുംബൈ: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ബോളിവുഡ് നടി കങ്കണ റണൗട്. ഇത്രയും കാലം ഇന്ത്യന്‍ ജനത മുഗള്‍, ബ്രിട്ടീഷ്, ഇറ്റലി സര്‍ക്കാര്‍ എന്നിവയുടെ വേലക്കാരായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇപ്പോഴാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത്. തെരഞ്ഞെടുപ്പ് ദിനം വളരെ പ്രധാനപ്പെട്ടതാണെന്നും കങ്കണ  പറഞ്ഞു. 

സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ഉദ്ദേശിച്ചാണ് കങ്കണ 'ഇറ്റലി' എന്ന എന്ന് പരാമര്‍ശിച്ചത്. കോണ്‍ഗ്രസ് ഭരണകാലത്ത് രാജ്യം ദാരിദ്ര്യത്തില്‍ ഉഴലുമ്പോഴും പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയാകുമ്പോഴും നമ്മുടെ നേതാക്കള്‍ ലണ്ടനില്‍ സുഖവാസത്തിലായിരുന്നു. ഇത് സ്വരാജ്യത്തിനും സ്വധര്‍മത്തിനുമുള്ള സമയമാണെന്നും എല്ലാവരും വോട്ടു ചെയ്യണമെന്നും കങ്കണ പറഞ്ഞു. നേരത്തെയും ബിജെപി അനുകൂല നിലപാടുകള്‍ തുറന്ന് പറഞ്ഞ് കങ്കണ മാധ്യമങ്ങളില്‍ ഇടം നേടിയിരുന്നു.

Follow Us:
Download App:
  • android
  • ios