Asianet News MalayalamAsianet News Malayalam

നോട്ടീസിന് പിന്നില്‍ ഞാനാണെന്ന് തെളിയിച്ചാല്‍ ആത്മഹത്യ ചെയ്യാം, ഇല്ലെങ്കില്‍ കെജ്രിവാള്‍ രാഷ്ട്രീയം വിടുമോ? :ഗംഭീര്‍

കഴിഞ്ഞ ദിവസമാണ് ഈസ്റ്റ് ദില്ലി എഎപി സ്ഥാനാര്‍ത്ഥിയായ അതിഷിയെ അപകീര്‍ത്തിപ്പെടുത്തുന്ന നൊട്ടീസുകള്‍ പ്രചരിച്ചത്.

Will hang myself in public if  proves charges against me, says Gautam Gambhir
Author
New Delhi, First Published May 10, 2019, 5:57 PM IST

ദില്ലി: എഎപി സ്ഥാനാര്‍ത്ഥി അതിഷിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ നോട്ടീസുകള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ തനിക്ക് എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ പൊതുജനമധ്യത്തില്‍ ആത്മഹത്യ ചെയ്യുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍. തനിക്കെതിരെയുള്ള ആരോപണം തെളിയിക്കാന്‍ ഗംഭീര്‍ അരവിന്ദ് കെജ്രിവാളിനെ വെല്ലുവിളിച്ചു. 

നോട്ടീസുകള്‍ വിതരണം ചെയ്തതില്‍ തനിക്ക് എന്തെങ്കിലും പങ്കുള്ളതായി തെളിയിച്ചാല്‍ ജനമധ്യത്തില്‍ ഞാന്‍ ആത്മഹത്യ ചെയ്യാം. അല്ലെങ്കില്‍ കെജ്രിവാള്‍ രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. തനിക്ക് പങ്കുണ്ടെന്ന് തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാമെന്നും ഗംഭീര്‍ അറിയിച്ചു. തന്‍റെ പ്രതിച്ഛായ നശിപ്പിക്കാന്‍ എഎപി നടത്തിയ ആസൂത്രിത നീക്കമാണെന്നും ഗംഭീര്‍ ആരോപിച്ചു.  

കഴിഞ്ഞ ദിവസമാണ് ഈസ്റ്റ് ദില്ലി എഎപി സ്ഥാനാര്‍ത്ഥിയായ അതിഷിയെ അപകീര്‍ത്തിപ്പെടുത്തുന്ന നൊട്ടീസുകള്‍ പ്രചരിച്ചത്. ഇതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നു. ഗൗതം ഗംഭീറാണ് ഈസ്റ്റ് ദില്ലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി. നോട്ടീസിന് പിന്നില്‍ ഗൗതം ഗംഭീറാണെന്ന് ആരോപണമുയര്‍ന്നിരുന്നു. എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ രൂക്ഷമായ രീതിയിലാണ് ഗംഭീറിനെ വിമര്‍ശിച്ചത്. ദേശീയ നേതാക്കളും ബിജെപിക്കും ഗംഭീറിനുമെതിരെ രംഗത്തെത്തി. രാജ്യത്തിന്‍റെ വിവിധ കോണുകളില്‍നിന്ന് അതിഷിക്ക് പിന്തുണയുമായി നേതാക്കള്‍ രംഗത്തെത്തി.

Follow Us:
Download App:
  • android
  • ios