കോട്ടയം: നിയമസഭതെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി സി ജോർജ്ജ്. ജനപക്ഷം എൻഡിയുടെ ഭാഗമാകില്ലെന്ന് പി സി ജോർജ്ജ് വ്യക്തമാക്കി. ഇക്കുറി കേരളത്തിൽ തൂക്ക് നിയമസഭയ്ക്കാണ് സാധ്യതയെന്നും ഒരു മുന്നണിക്കും ഭൂരിപക്ഷമുണ്ടാകില്ലെന്നും പൂഞ്ഞാർ എംഎൽഎ പറയുന്നു. കെ സുരേന്ദ്രനുമായി സംസാരിച്ചിരുന്നുവെന്നും എൻഡിഎ മോശം മുന്നണിയാണെന്ന അഭിപ്രായമില്ലെന്നും പി സി ജോർജ്ജ് കൂട്ടിച്ചേർത്തു. 

തന്നെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുമെന്ന് പറഞ്ഞ പി സി പൂഞ്ഞാറിൽ ആരുടേയും പിന്തുണ സ്വീകരിക്കുമെന്നും വ്യക്തമാക്കി. ഈരാറ്റുപേട്ടയിലെ തീവ്ര സ്വഭാവമുള്ള മുസ്ലീങ്ങളോട് യോജിക്കുന്നില്ലെന്നും അവർക്ക് തന്നോട് ശത്രുതയാണെന്നും ജോർജ്ജ് പറഞ്ഞു എന്നാൽ മുസ്ലീം സമൂഹം തനിക്കെതിരല്ലെന്നാണ് പിസി ജോർജ്ജ് പറയുന്നത്. 

യുഡിഎഫ് വഞ്ചിച്ചുവെന്ന് ആരോപിക്കുന്ന പൂഞ്ഞാർ എംഎൽഎ യുഡിഎഫിന് തറ പറ്റിക്കുകയാണ് തന്റെ മുഖ്യലക്ഷ്യമെന്നും വ്യക്തമാക്കി.