യുവാക്കള്‍ക്ക് പ്രാതിനിധ്യമില്ല; ലോക്സഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തിയുമായി യൂത്ത് കോണ്‍ഗ്രസ്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 2, Feb 2019, 2:39 PM IST
youth congress against leadership on lok sabha candidate selection
Highlights

യുവാക്കൾക്ക് പ്രാതിനിധ്യം നൽകും എന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തിനു വിരുദ്ധമായി പ്രവർത്തിക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നതായി യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി യോഗത്തിൽ വിമർശനം ഉയര്‍ന്നു.

തിരുവനന്തപുരം: ലോക് സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തില്‍ കടുത്ത അതൃപ്തിയുമായി യൂത്ത് കോൺഗ്രസ്. യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ പരാതി. യുവാക്കൾക്ക് പ്രാതിനിധ്യം നൽകും എന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തിനു വിരുദ്ധമായി പ്രവർത്തിക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നതായി യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി യോഗത്തിൽ വിമർശനം ഉയര്‍ന്നു.

എറണാകുളത്ത് അടക്കം യുവാക്കളെ മത്സരിപ്പിക്കണം എന്ന് സംസ്ഥാന സമിതിയില്‍ ആവശ്യം ഉയര്‍ന്നു. ഇക്കാര്യം  സംസ്ഥാന  നേതൃത്വത്തെ അറിയിക്കാനും യോഗം തീരുമാനിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി യോഗം എറണാകുളത്ത് പുരോഗമിക്കുകയാണ്.

loader