Asianet News MalayalamAsianet News Malayalam

കേരളത്തിലെ ബിജെപി മുന്നേറ്റം: ആത്മവിശ്വാസത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം

BJP Opens Account In Assembly Elections
Author
First Published May 20, 2016, 6:57 AM IST
  • Facebook
  • Twitter
  • Whatsapp

35 ശതമാനം ന്യൂനപക്ഷ വോട്ടുള്ള അസമില്‍ അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് സീറ്റില്‍ നിന്നും ഭരണ നേടുന്ന തലത്തിലേക്ക് വളരാമെങ്കില്‍ കേരളത്തില്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തന്നെ 20 ശതമാനം വോട്ടുകള്‍ നേടാന്‍ കഴിയുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ ഉറച്ച വിലയിരുത്തല്‍.

പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലും കേരളത്തിലെ നേട്ടത്തില്‍ തൃപ്തി രേഖപ്പെടുത്തി.,ബിഡിജെഎസ് അക്കൗണ്ട് തുറന്നില്ലെങ്കിലും വെള്ളാപള്ളിയുമായുള്ള ചങ്ങാത്തം ഇടുക്കി,തിരുവന്തപുരം,ആലപ്പുഴ അടക്കമുള്ള ജില്ലകളില്‍ ബിജെപിയെ സഹായിച്ചു എന്നാണ് വിലയിരുത്തല്‍, ഒരു വര്‍ഷം മുന്‍പ് ബിഡിജെഎസുമായി സഖ്യം ഉണ്ടാക്കി താഴെ തട്ടില്‍ മുന്നണി സംവിധാനം ശക്തമാക്കിയിരുന്നെങ്കില്‍ ഇതിലും വലിയ മുന്നേറ്റം നേടാന്‍ കഴിയുമോ എന്നതാണ് ബിജെപി  വിലയിരുത്തുന്നു. ബിഡിജെഎസുമായി സഖ്യം തുടരുമെന്നാണ് കേന്ദ്ര നേതാക്കളുടെ പ്രതികരണം

കേന്ദ്രമന്ത്രിമാരെ ഒന്നടങ്കം രംഗത്തിറക്കി ശക്തമായ പ്രചരണമാണ് ഇത്തവണ ബിജെപി കാഴ്ച്ചവച്ചത്.2011ല്‍ നിന്നും വോട്ടിംഗ് ശതമാനം ഒന്നര ഇരട്ടിയായി വര്‍ദ്ധിച്ചെങ്കിലും അഞ്ച് സീറ്റ് പ്രതീക്ഷിച്ചിടത്ത് ഒരു സീറ്റില്‍ ഒതുങ്ങേണ്ടി വന്നത് അമിത്ഷാ,ജെപി നദ്ദ തുടങ്ങിയ നേതാക്കളെ ഞെട്ടിച്ചിട്ടുണ്ട്.

പല സീറ്റുകളിലെ തോല്‍വിയിലും തിരുവന്നതപുരം,ചെങ്ങന്നൂര്‍ മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതിലും സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നല്‍കേണ്ടി വരും.

Follow Us:
Download App:
  • android
  • ios