ദില്ലി: തമിഴ്‌നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിന് മുന്നേറ്റമെന്ന് ആക്സിസ് മൈ ഇന്ത്യ- ഇന്ത്യ ടുഡെയുടെ എക്സിറ്റ് പോള്‍ സര്‍വെ. ഡിഎംകെ-കോൺഗ്രസ് സഖ്യം 124-140 സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് പ്രവചനം. എഐഎഡിഎംകെ 89-101 സീറ്റ് വരെ നേടുമെന്നും എക്സിറ്റ് പോൾ പറയുന്നു. ബിജെപി മൂന്ന് സീറ്റ് വരെ നേടുമെന്നാണ് പ്രവചനം.

ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം 114-118 സീറ്റ് നേടി ഭൂരിപക്ഷത്തിന് അടുത്തെത്തുമെന്ന് ന്യൂസ് നേഷന്‍ ടിവി എക്സിറ്റ് പോള്‍ പറയുന്നു. എഐഎഡിഎംകെയ്ക്ക് 95 മുതല്‍ 99 സീറ്റ് വരെയാണ് ന്യൂസ് നേഷന്‍ ടിവി എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്.

അതേസമയം, സീ വോട്ടര്‍ സര്‍വെ അനുസരിച്ച് തമിഴ്‌നാട്ടില്‍ 139 സീറ്റുമായി എഐഎഡിഎംകെ വീണ്ടും അധികാരത്തിലെത്തുമെന്ന് പറയുന്നു.ഡിഎംകെ സഖ്യത്തിന് 78 സീറ്റുകളാണ് സീ വോട്ടര്‍ പ്രവചിക്കുന്നത് ബിജെപി തമിഴ്നാട്ടില്‍ സീറ്റൊന്നും നേടില്ലെന്നും മറ്റുള്ളവര്‍ 17 സീറ്റ് വരെ നേടുമെന്നും സീ വോട്ടര്‍ പ്രവചിക്കുന്നു.

പുതുച്ചേരിയില്‍ ഡിഎംകെ 15-21 സീറ്റ് വരെ നേടി വന്‍ തിരിച്ചുവരവ് നടത്തുമെന്നാണ് ഇന്ത്യാ ടുഡേയുടെ പ്രവചനം. എഐഎഡിഎംകെ ഒന്നു മുതല്‍ നാലുവരെ സീറ്റ് നേടും.