Asianet News MalayalamAsianet News Malayalam

നിയമസഭാതെരഞ്ഞെടുപ്പു ഫലങ്ങളിലെ ഏറ്റവും കൗതുകരമായ കാര്യം

funny fact on kerala election results
Author
Thiruvananthapuram, First Published May 20, 2016, 4:06 AM IST

തിരുവനന്തപുരം: നിയമസഭാതെരഞ്ഞെടുപ്പു ഫലങ്ങള്‍ പരിശോധിക്കുമ്പോള്‍ ചില കൗതുകകരമായ വസ്തുതകള്‍. പതിമൂന്നാം കേരള നിയമസഭയിലെ ബഹളക്കാര്‍ക്കെല്ലാം കൂട്ടത്തോല്‍വി. മുന്നണി ഭേദമില്ലാതെയാണ് ഈ തോല്‍വി

കേരളാ നിയമസഭയുടെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളില്‍ ഒന്നാണ് ബാര്‍കോഴകേസില്‍ പ്രതികൂട്ടിലായ മാണിയുടെ ബജറ്റ് പ്രസംഗവും അതിനെതുടര്‍ന്നുണ്ടായ കോലോഹലങ്ങളും. അന്ന് സഭയില്‍ സംഹാരതാണ്ഡവമാടിതലകറങ്ങി വീണ വി.ശിവന്‍കുട്ടിക്ക് നേമത്ത് അടിതെറ്റി. പ്രതിഷേധങ്ങള്‍ക്കിടെ വനിതാ എംഎല്‍എ മാരെ കയ്യേറ്റംചെയ്ത വി.ശിവദാസന്‍ നായര്‍ആറന്മുളയില്‍ വീണു. ശിവദാസന്‍നായരെ കടിച്ച ജമീല പ്രകാശത്തിനും കോവളത്ത് നിന്ന് തിരിച്ചടികിട്ടി.. 

ഇ.എസ്  ബിജി മോളെ തടഞ്ഞ ഷിബുബേബി ജോണിനെ ചവറയില്‍ വിജയന്‍ പിള്ളതടഞ്ഞു. പക്ഷേ ബിജിമോളെ തടയാന്‍ പീരുമേട്ടില്‍  എതിരാളികള്‍ക്കായില്ല. നേരിയ ഭൂരിപക്ഷത്തില്‍ ബിജിമോള്‍ ജയിച്ചു  കയറി.   
ബജറ്റവതരണശേഷം ലഡുവിതരണം ചെയ്യാനും ആഹ്ലാദം പങ്കിടാനും മുന്‍പന്തിയില്‍ നിന്ന പലമന്ത്രി മാരും പരാജയത്തിന്‍റെ കയ്പ്പറിഞ്ഞു. 

ബഹളങ്ങള്‍ക്ക് മൂകസാക്ഷിയായിരുന്ന സ്പീക്കര്‍ എന്‍.ശക്തനും ഐബി സതീഷിനു മുന്നില്‍ അശക്തനായി. പിന്നീട് ഡെപ്യൂട്ടി സ്പീക്കറായ പാലോട് രവിയും ഇടത് തരംഗത്തില്‍ കടപുഴകി.
 

Follow Us:
Download App:
  • android
  • ios