Asianet News MalayalamAsianet News Malayalam

ചരിത്രം കുറിച്ച് ഗവർണർ പി സദാശിവം

Kerala Elections: In A First State Governor P Sathasivam Casts His Vote
Author
Thiruvananthapuram, First Published May 16, 2016, 8:29 AM IST

തിരുവനന്തപുരം: ചരിത്രം കുറിച്ച് ഗവർണർ പി സദാശിവം. സംസ്ഥാനത്ത് ആദ്യമായി നിയമസഭാതെരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത ഗവർണർ എന്ന പേര് ഇനി സദാശിവത്തിന് മാത്രം സ്വന്തം. രാവിലെ എട്ടരയോടെയാണ് സംസ്ഥാന ഗവർണർ പി സദാശിവം ഭാര്യസരസ്വതിക്കൊപ്പമെത്തി വോട്ട് ചെയ്തത്.

മറ്റ് വോട്ടർമാർക്കൊപ്പം ക്യൂ നിന്ന് വോട്ട് രേഖപ്പെടുത്തിയ സദാശിവം പോളിങ്ങിന് ശേഷം മഷി പുരണ്ട ചൂണ്ടു വിരൽ ഉയർത്തിക്കാട്ടി. വോട്ടവകാശത്തിന്‍റെ പ്രാധാന്യമോർപ്പിച്ചു. എല്ലാവരും ജനാധിപത്യാവകാശം വിനിയോഗിക്കണമെന്ന ആഹ്വാനവും

രാജ്ഭവൻ സ്ഥിതിചെയ്യുന്ന വട്ടിയൂർക്കാവ് നിയോജകണ്ഡലത്തിലായിരുന്നു ഗവർണറുടെ വോട്ട്. ഗവർണറെ കാണാൻ യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ എത്തിയിരുന്നു. വോട്ട് ചെയ്യാനെത്തിയ മുൻ മേഖാലയ ഗവർണറും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ എംഎം ജേക്കബിനെ കണ്ട് അഭിവാദ്യമർപ്പിച്ചാണ്  കേരള ഗവർണർ
പോളിംഗ് ബൂത്തിൽ നിന്ന് മടങ്ങിയത്.

Follow Us:
Download App:
  • android
  • ios