Asianet News MalayalamAsianet News Malayalam

വിഎസിന് അഭിനന്ദനവുമായി പ്രധാനമന്ത്രി

narendra modi called vs achuthanandan to congratulate on victory
Author
New Delhi, First Published May 19, 2016, 2:02 PM IST

സംസ്ഥാനത്ത് ഇടതുമുന്നണി വന്‍ ഭൂരിപക്ഷം നേടിയതിന് പിന്നാലെ വിഎസ് അച്യുതാനന്ദനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. വിഎസിനെ അഭിനന്ദിച്ച വിവരം പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററില്‍ കുറിച്ചത്. വിഎസിന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും അഭിമാനാര്‍ഹമായ വിജയത്തില്‍ അവരെ അഭിനന്ദിക്കുന്നതായിരുന്നു മോദിയുടെ ട്വീറ്റ്.

 

ഒപ്പം പടിപടിയായി സംസ്ഥാനത്ത് ബിജെപിയെ പടുത്തുയര്‍ത്തി ഇന്ന് കാണുന്ന വിധത്തിലെത്തിച്ചവരെ താന്‍ അഭിവാദ്യം ചെയ്യുന്നതായും മറ്റൊരു ട്വീറ്റില്‍ മോദി പറഞ്ഞു. ജനങ്ങളുടെ ശബ്ദമായി ബിജെപി മാറുമെന്നും അദ്ദേഹം അറിയിച്ചു.

 

 

Follow Us:
Download App:
  • android
  • ios