Asianet News MalayalamAsianet News Malayalam

തമിഴ്‌നാട്ടില്‍ 570 കോടി രൂപയുമായെത്തിയ മൂന്ന് ട്രക്കുകള്‍ പിടിച്ചെടുത്തു

Trucks With Rs 570 Crore Cash Stopped In Poll-Bound Tamil Nadu
Author
Tiruppur, First Published May 14, 2016, 1:55 AM IST

ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പൂരില്‍ 570 കോടി രൂപയുമായി എത്തിയ മൂന്ന് ട്രക്കുകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ട്രക്കുകള്‍ തുറന്നു പരിശോധിച്ചിട്ടില്ലെങ്കിലും ഇത് വിജയവാഡയിലെ സ്റ്റേറ്റ് ബങ്ക് ഓഫ് ഇന്ത്യ ഓഫീസിലേക്ക് കൊണ്ടുപോകുന്ന പണമാണെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു. ഇതിനെത്തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍  ഉത്തരവിട്ടു. രേഖകളെല്ലാം കൃത്യമാണെന്ന് ബോധ്യപ്പെട്ടതിനുശേഷമെ ട്രക്കുകള്‍ വിട്ടുകൊടുക്കുകയുള്ളൂ എന്ന് അധികൃതര്‍ വ്യക്തമാക്കി.

വാഹനങ്ങളുടെ നമ്പറുകള്‍ രേഖകളിലുള്ള വാഹന നമ്പറുകളുമായി യോജിക്കാത്തതാണ് സംശയത്തിന് കാരണമായത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചശേഷം ഇതുവരെയായി അനധികൃതമായി കണ്ടെത്തിയ 100 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്നാട്ടില്‍ വോട്ടിനായി സ്ഥാനാര്‍ഥികള്‍ പണം നല്‍കുന്നുവെന്ന ആക്ഷേപം ശക്തമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷനും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios