Asianet News MalayalamAsianet News Malayalam

നിയമസഭയില്‍ ഇനി രണ്ടു സിനിമാക്കാര്‍

two film stars elected to kerala assebmly
Author
First Published May 19, 2016, 10:01 AM IST

താരപോരാട്ടം കൊണ്ടു ശ്രദ്ധേയമായ പത്തനാപുരത്ത് കോണ്‍ഗ്രസിനുവേണ്ടി മല്‍സരിച്ച പ്രശസ്‌ത താരം ജഗദീഷിനെ 24,562 വോട്ടുകള്‍ക്കാണ് കെ ബി ഗണേഷ് കുമാര്‍ പരാജയപ്പെടുത്തിയത്. ഇത് മൂന്നാം തവണയാണ് കെ ബി ഗണേഷ് കുമാര്‍ പത്തനാപുരത്തുനിന്ന് നിമയസഭയില്‍ എത്തുന്നത്. ഇവിടെ മല്‍സരിച്ച മറ്റൊരു ചലച്ചിത്ര താരം ഭീമന്‍ രഘു 11700 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി.

സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവ് പി കെ ഗുരുദാസന്റെ പകരക്കാരനായാണ് മുകേഷ് ജന്മനാടായ കൊല്ലത്ത് ജനവിധി തേടിയത്. പ്രമുഖ കോണ്‍ഗ്രസ് നേതാവ് തോപ്പില്‍ രവിയുടെ മകന്‍ സൂരജ് രവിയായിരുന്നു ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സൂരജ് രവിക്കെതിരെ 17,611 വോട്ടുകള്‍ക്കാണ് മുകേഷ് ജയിച്ചത്. മുകേഷ് 63103 വോട്ടുകള്‍ നേടിയപ്പോള്‍ സൂരജ് രവിക്ക് ലഭിച്ചത് 45,492 വോട്ടുകളാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് ഇടതു സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് പ്രശസ്‌ത താരം ഇന്നസെന്റ് വിജയം കൈവരിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios