മുംബൈ: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം വീതം സംഭാവന നൽകി അവതാരകനും മിനിസ്‌ക്രീന്‍ നടനുമായ അര്‍ജുന്‍ ബിജ്‌ലാനി. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

ഇത് സമുദ്രത്തിലേക്കുള്ള ഒരു തുള്ളി മാത്രമാണെന്നും ഈ പ്രതിസന്ധി സമയത്ത് ഓരോരുത്തർക്കും ആവുന്ന വിധത്തില്‍ സഹായിക്കണം എന്നും അര്‍ജുന്‍ ട്വീറ്റ് ചെയ്തു. തങ്ങളെല്ലാവരും കൂടെയുണ്ടെന്നും അര്‍ജുന്‍ കുറിച്ചു. ഇതിന് പിന്നാലെ അര്‍ജുന് നന്ദി അറിയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും രംഗത്തെത്തി.

ബോളിവുഡ് താരങ്ങളായ വരുണ്‍ ധവാന്‍, അക്ഷയ് കുമാര്‍ എന്നിവരും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി സംഭാവനയായി നല്‍കുമെന്നാണ് അക്ഷയ് കുമാര്‍ അറിയിച്ചത്. നമ്മുടെ ജനതയുടെ ജീവനാണ് സംഭാവന നല്‍കുന്നതെന്ന് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു.